Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഫിറ്റ്നസ് പുതുക്കി...

‘ഫിറ്റ്നസ് പുതുക്കി എന്‍റെ വണ്ടിയുടെ ആർ.സി ബുക്ക് ഇവിടെ എത്തിച്ചേക്കണം’

text_fields
bookmark_border
‘ഫിറ്റ്നസ് പുതുക്കി എന്‍റെ വണ്ടിയുടെ ആർ.സി ബുക്ക് ഇവിടെ എത്തിച്ചേക്കണം’
cancel

കൊ​ല്ലം: ‘എ​​​െൻറ വ​ണ്ടി ട്രി​പ് പോ​യി​രി​ക്കു​ക​യാ​ണ്. അ​തി​ന്​ അ​പ​ക​ട​മോ മ​റ്റോ സം​ഭ​വി​ച്ചാ​ൽ പി​ന്നെ അ​ജീ​ഷ് സ​ർ​വി​സി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല...’ ടൂ​റി​സ്​​റ്റ്​ ബ​സി​​െൻറ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യ സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര എ.​എം.​വി.​ഐ അ​ജീ​ഷ് കു​മാ​റി​നെ​യാ​ണ് ഫോ​ണി​ൽ വി​ളി​ച്ച് ബ​സു​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ബ​സി​​െൻറ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കാ​ൻ ആ​രാ​ണ് അ​ധി​കാ​രം ത​ന്ന​ത്... ബ​സി​​െൻറ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കാ​ൻ നീ ​വ​ള​ർ​ന്നി​ട്ടി​ല്ലെ​ന്ന​വി​ധ​മാ​ണ് ഫോ​ണി​ൽ ഭീ​ഷ​ണി.


തൊ​പ്പി തെ​റി​പ്പി​ക്കു​മെ​ന്നും ഡ്യൂ​ട്ടി സ​മ​യ​ത്തി​നു​ശേ​ഷം ക​ണ്ടോ​ളാ​മെ​ന്നും ഭീ​ഷ​ണി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ കേ​ന്ദ്ര​മാ​യ ജോ​ഷ് ട്രാ​വ​ൽ​സ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

സ്പീ​ഡ് ഗ​വേ​ണ​ർ വി​ച്ഛേ​ദി​ച്ച​തി​​െൻറ പേ​രി​ൽ ‘ജോ​ഷ്’ ടൂ​റി​സ്​​റ്റ്​ ബ​സി​​​െൻറ ഫി​റ്റ്ന​സ് അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്​​ട​ർ അ​ജീ​ഷ് കു​മാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ അ​ജീ​ഷ് കു​മാ​റി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. ആ​വ​ശ്യം ഉ​ദ്യോ​ഗ​സ്ഥ​ൻ നി​രാ​ക​രി​ച്ച​തോ​ടെ​യാ​യി​രു​ന്നു ഭീ​ഷ​ണി.

ബ​സി​​െൻറ ഫി​റ്റ്ന​സ് പു​തു​ക്കി ആ​ർ.​സി ബു​ക്കി​നൊ​പ്പം എ​ത്തി​ക്ക​ണ​മെ​ന്ന് ഉ​ട​മ പ​റ​യു​ന്നു​ണ്ട്. ഫി​റ്റ്ന​സ് ഇ​ല്ലാ​തെ ബ​സ് നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി അ​ജീ​ഷാ​യി​രി​ക്കു​മെ​ന്നും അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​വി​ധം വാ​ഹ​നം ഓ​ടി​ക്കാ​ൻ ഡ്രൈ​വ​റോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ട​മ പ​റ​യു​ന്നു​ണ്ട്.

ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി ക​യ​റ്റു​മെ​ന്നും 15 മി​നി​റ്റോ​ളം നീ​ണ്ട ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലു​ണ്ട്. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബ​സു​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തി.
അ​ജീ​ഷ് കു​മാ​റി​​െൻറ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​സു​ട​മ​ക​ൾ​ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsAMVItourist bus owners
News Summary - Bus owner's threat to AMVI-kerala news
Next Story