Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസുടമകളുടെ സമരപ്രഖ്യാപനം വിഭാഗീയത ഉണ്ടാക്കാൻ -മന്ത്രി ശശീന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: ബസ് യാത്രാ നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ആറു മാസം മുമ്പ് യാത്രാ നിരക്ക് വർധിപ്പിച്ചതാണ്. ബസുടമകൾ സമരം പ്രഖ്യാപിച്ചത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ബസ് വ്യവസായം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നികുതി അടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. എന്നിട്ടും ഒരു വിഭാഗം ബസുടമകൾ സമരം പ്രഖ്യാപിച്ചത് വിഭാഗീയതകൾ ഉണ്ടാക്കാനാണെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
