Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് ചാര്‍ജ് വർധന:...

ബസ് ചാര്‍ജ് വർധന: ബസുടമകളുടെ യോഗം ഇന്ന്​

text_fields
bookmark_border
ബസ് ചാര്‍ജ് വർധന: ബസുടമകളുടെ യോഗം ഇന്ന്​
cancel

തൃ​ശൂ​ർ: ഡീ​സ​ൽ വി​ല​വ​ർ​ധ​ന മൂ​ലം സം​സ്​​ഥാ​ന​ത്ത്​ 3000 സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് ചാ​ര്‍ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​സു​ട​മ​ക​ള്‍. ചാ​ര്‍ജ്​ വ​ര്‍ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ ശ​നി​യാ​ഴ്​​ച തൃ​ശൂ​രി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​രും.

സം​സ്​​ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സു​ട​മ സം​ഘ​ട​ന​ക​ളു​ടെ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ്​ രാ​വി​ലെ 11ന്​ ​തൃ​ശൂ​ർ വൃ​ന്ദാ​വ​ൻ ഹോ​ട്ട​ലി​ൽ യോ​ഗം​ ചേ​രു​ന്ന​ത്.ചാ​ര്‍ജ്​ വ​ര്‍ധ​ന അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ക്​​ടോ​ബ​ർ അ​വ​സാ​നം മു​ത​ല്‍ ബ​സ് സ​ര്‍വി​സ് നി​ർ​ത്താ​നാ​ണ് നീ​ക്കം.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​ത്തു​ട​ര്‍ന്ന് ജി​ല്ല​യി​ല്‍ ഇ​രു​നൂ​റു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് മൂ​വാ​യി​ര​ത്തോ​ളം ബ​സു​ക​ളാ​ണ് ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ല്‍ സ​ര്‍വി​സ് നി​ര്‍ത്തി​യ​ത്. സ​ർ​വി​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​ടാ​ൻ ഫോം ​ജി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി നി​ര​വ​ധി ബ​സു​ട​മ​ക​ളാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന് അ​പേ​ക്ഷ ന​ല്‍കി കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate busmalayalam newsBus owners
News Summary - Bus owner meeting-Kerala news
Next Story