Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ​സി​ൽ മാ​ല മോ​ഷ​ണം...

ബ​സി​ൽ മാ​ല മോ​ഷ​ണം വ്യാ​പ​കം

text_fields
bookmark_border
theft
cancel

പൊ​ന്നാ​നി: കു​റ്റി​പ്പു​റം, എ​ട​പ്പാ​ൾ, ചാ​വ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ളി​ൽ മാ​ല​മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ട​പ്പാ​ളി​ൽ​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന ബ​സി​ൽ​നി​ന്നും മാ​ല മോ​ഷ്ടി​ച്ച​തി​ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ന​ന്ദി​നി, ദി​വ്യ എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ ഇ​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തി.

ക​രി​മ്പ​ന​യി​ൽ നി​ന്നു​ള്ള യു​വ​തി​യു​ടെ സ്വ​ർ​ണം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു. കു​റ്റി​പ്പു​റ​ത്തു​നി​ന്ന് ന​രി​പ്പ​റ​മ്പ് വ​ഴി പൊ​ന്നാ​നി​യി​ലേ​ക്ക് വ​രു​ന്ന മ​ഹ​നാ​സ് ബ​സി​ൽ വെ​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ആ ​ബ​സി​ൽ അ​റ​സ്റ്റി​ലാ​യ സ്ത്രീ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ക​രി​മ്പ​ന സ്വ​ദേ​ശി പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ഇ​വ​രെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ട​പ്പാ​ൾ-​പൊ​ന്നാ​നി റൂ​ട്ടി​ലോ​ടു​ന്ന ത​വ​ക്ക​ൽ ബ​സി​ൽ​നി​ന്ന് പ​ത്മി​നി എ​ന്ന 65 കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ച്ച​തി​നാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ​പേ​ർ പ​രാ​തി​യു​മാ​യി വ​രു​ന്നു​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. പ​ല​രും നാ​ണ​ക്കേ​ടോ​ർ​ത്ത് മൂ​ടി​വെ​ക്കു​ക​യാ​ണ്. പ്രാ​യ​മാ​യ ആ​ളു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വ​ർ പ​തി​വാ​യി മോ​ഷ്ടി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsBusMalappuram News
News Summary - Bus necklace theft is rampant
Next Story