മാഹിക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
text_fieldsകുഞ്ഞിപ്പള്ളിയിൽ അപകടത്തിൽപെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കുന്നു
മാഹി: ദേശീയപാതയിൽ മാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടമുണ്ടായത്.
വടകര ഭാഗത്ത് നിന്ന് മാഹി ഭാഗത്തേക്ക് മരച്ചീനിയുമായ എത്തിയ മിനി ലോറിയിൽ എതിർദിശയിൽ നിന്നും അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
ഇടിയെ തുടർന്ന് മിനി ലോറിയുടെ മുൻഭാഗം പാടെ തകർന്നു. ഡ്രൈവറെ നാട്ടുകാർ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ബസിലെ നിരവധി യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ വടകരയിലെയും മാഹിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
