Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം ചങ്ങരകുളത്ത് ബസും വാനും കൂട്ടിയിടിച്ച് ഒരു മരണം
text_fieldsbookmark_border
മലപ്പുറം: ചങ്ങരകുളത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച് ഒരു മരണം. ഒരാൾക്ക് പരിക്കേറ്റു. കോ ട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്.
പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഷിയാസിനെ ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസും സ്കൂൾ പുസ്തകങ്ങളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. വാനിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടത്തിൽ വാൻ പൂർണമായി തകർന്നു.സത്താറിന്‍റെ മൃതദേഹം ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
