Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ യാത്രാ നിരക്ക് വർധിപ്പിച്ചിട്ടും മിനിമം നാലു രൂപ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ ആറുവർഷത്തിനുശേഷം കഴിഞ്ഞമാസം 20ന് ബസ് നിരക്ക് വർധിപ്പിച്ചെങ്കിലും സാധാരണ ബസിൽ മിനിമം നിരക്ക് നാലുരൂപ മാത്രം. ഇടതുപാർട്ടികളും കോൺഗ്രസും കൂടി ഉൾപ്പെട്ട പ്രതിപക്ഷപാർട്ടികളുടെ വൻ പ്രതിഷേധങ്ങളെ തുടർന്ന് വർധിപ്പിച്ച നിരക്ക് ചെറിയ തോതിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതരായി.
സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലായി 15 മുതൽ 60 ശതമാനം വരെ വർധിപ്പിച്ച നിരക്കാണ് ഒരു ശതമാനം കുറച്ചത്. ചെന്നൈ നഗരത്തിൽ സർവിസ് നടത്തുന്ന മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എം.ടി.സി) ബസുകളിെല കുറഞ്ഞ നിരക്ക് നാലുരൂപയാണ്. കൂടിയ നിരക്ക് 22 രൂപയും. 58 പൈസയാണ് ഉയർത്തിയത്. ചെന്നൈ ഒഴികെ മറ്റ് നഗരപ്രദേശങ്ങളിലെ കുറഞ്ഞ നിരക്ക് നാലുരൂപയായും കൂടിയ നിരക്ക് 18 രൂപയായും ഉയർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
