ബസ് നിരക്ക് വർധന: രാമചന്ദ്രന് കമീഷനുമായി ഒമ്പതിന് ചര്‍ച്ച
text_fieldsതിരുവനന്തപുരം: ബസ് നിരക്ക് വർധനയിൽ ജസ്റ്റിസ് രാമചന്ദ്രന് കമീഷനുമായി ഡിസംബര്‍ ഒമ്പതിന് ഗതാഗതമന്ത്രി ആൻറണി രാജു ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെൻറ് െഗസ്റ്റ് ഹൗസിലാണ് ചർച്ച. ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിൽ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർഥി സംഘടനകളുമായും ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിർദേശിക്കാന്‍ ചുമതലപ്പെടുത്തിയ കമീഷനുമായി ചര്‍ച്ച നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

