Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴാം ക്ലാസുകാരിയെ...

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്

text_fields
bookmark_border
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്
cancel

ഹരിപ്പാട്: വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടറായ പ്രതിക്ക് 62 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് സ്വദേശി ബാബുവിനെയാണ്(31) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറായിരുന്നു ബാബു. വിവാഹിതനായ ഇയാൾ കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും കായംകുളത്തെത്തിച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. കായംകുളം ഇന്‍സ്പെക്ടറായിരുന്ന വൈ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു കേസിന്‍റെ അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsharipadimprisonment
News Summary - Bus conductor sentenced to 62 years of rigorous imprisonment for sexually assaulting a seventh-grade girl
Next Story