Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയെ...

വിദ്യാർഥിയെ ദൂരെയിറക്കിയ സംഭവം; കണ്ടക്ടർക്ക്​ കലക്​ടറുടെ ‘സ്​നേഹശിക്ഷ’

text_fields
bookmark_border
distric-collector
cancel
camera_alt???????? ????? ?????? ???? ?????

കോട്ടക്കൽ: സ്കൂൾ വിദ്യാർഥിയെ സഹോദരനൊപ്പം സ്​റ്റോപ്പിൽ ഇറക്കാത്ത സ്വകാര്യ ബസ് കണ്ടക്ടർക്ക് വ്യത്യസ്​തശിക് ഷയുമായി മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക്. വഴിക്കടവ്-പരപ്പനങ്ങാടി റൂട്ടിൽ സർവിസ് നടത്തുന്ന ‘കൊരമ്പയിൽ’ബസിലെ കണ്ടക്ടർ വഴിക്കടവ് പാലേമാട് സ്വദേശി സക്കീറലി, തവനൂർ ശിശുഭവനിൽ പത്തുദിവസം കെയർടേക്കർ ജോലി ചെയ്യണമെന്നാണ്​ കലക്​ടറുടെ ഉത്തരവ്​.

സ്വകാര്യബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. പത്തുദിവസവും രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട് നാലുവരെ കെയര്‍ടേക്കറായി ജോലിചെയ്യണം.

ശിശുഭവൻ സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തി‍​​െൻറ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ കൈക്കൊള്ളും. വ്യാഴാഴ്ച രാവിലെ ഒമ്പതിന്​ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ചേരി-പരപ്പനങ്ങാടി റൂട്ടില്‍ വേങ്ങരക്ക് സമീപം തിങ്കളാഴ്ച വൈകീട്ടാണ്​ വിദ്യാർഥിയെ സ്​റ്റോപ്പിൽ ഇറക്കാതിരുന്നത്​. യാത്രക്കാരനായ പരപ്പനങ്ങാടി സ്വദേശി ഷാജഹാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യം മന്ത്രി കെ.ടി. ജലീലി​​​െൻറ ശ്രദ്ധയിൽപെട്ടതോടെ നടപടിയെടുക്കാൻ കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു.

ആര്‍.ടി.ഒ അനൂപ് വർക്കിയുടെ നിർദേശത്തെതുടർന്ന് ബുധനാഴ്ച രാവിലെ മലപ്പുറം കുന്നുമ്മലിൽനിന്ന്​ എം.വി.ഐ സി.ജി. പ്രദീപ് കുമാർ, എ.എം.വി.ഐ വി. രമേശൻ എന്നിവർ ബസ് കസ്​റ്റഡിയിലെടുത്തു. തുടർന്ന്, കലക്ടർക്ക് റിപ്പോർട്ട് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus conductormalayalam newsLove Punishment
News Summary - Bus Conductor to Love Punishment -Kerala News
Next Story