വിദ്യാർഥികളെ ബസ് ജീവനക്കാർ ഒാടിച്ചിട്ട് കുത്തി; ഏഴുപേർക്ക് പരിക്ക്
text_fieldsനെട്ടൂർ: െകാച്ചി നെട്ടൂരിൽ െഎ.ടി.െഎ വിദ്യാർഥികളെ സ്വകാര്യ ബസ് ജീവനക്കാർ ഒാടിച്ച് കുത്തിപ്പരിക്കേൽപിച്ചു. മരട് ഐ.ടി.ഐയിലെ ഏഴ് വിദ്യാർഥികൾക്കാണ് പട്ടാപ്പകൽ ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർഥികൾ കയറുന്നതിനിടെ ബസ് മുന്നോെട്ടടുത്തപ്പോൾ ഒരാൾ താഴെ വീണത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത്.
അക്രമാസക്തനായി കത്തിയും കത്രികയും ഇരുമ്പുദണ്ഡുമായി പാഞ്ഞടുത്ത ഡോർ ചെക്കറും മറ്റ് ജീവനക്കാരും വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഇടപ്പെട്ടതോടെയാണ് ഇവർ പിന്തിരിഞ്ഞത്. ഗുരുതര കുത്തേറ്റ രണ്ട് വിദ്യാർഥികളെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചുപേരെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് അരമണിക്കൂർ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. പൂച്ചാക്കൽ-കലൂർ റൂട്ടിലോടുന്ന മംഗല്യ ബസിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
വിദ്യാർഥികളെ കയറ്റാതെയും സ്റ്റോപ്പിൽ നിർത്താതെയും പോകുന്ന ബസ്, സംഘടിച്ചെത്തിയ വിദ്യാർഥികൾ തടഞ്ഞിട്ട് ചോദ്യം ചെയ്തു. വിദ്യാർഥികൾ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോെട്ടടുത്തു. ഇൗ സമയത്താണ് വിദ്യാർഥി താഴെ വീണത്. ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാർ കൂടുതൽ പ്രകോപിതരാവുകയായിരുന്നു. ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ആക്രമണത്തിൽ നെഞ്ചത്ത് കുത്തേറ്റ അരുൺ അലക്സ് (20), കൈക്ക് മുറിവേറ്റ അതുൽ (19) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. േജ്യാതിഷ് (19), ജോഷി (18), അഭിജിത് (20), വിഷ്ണുരാജ് (19), ഗോകുൽ (19), ഗൗതം കൃഷ്ണ (19) എന്നിവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി.
വിദ്യാർഥികളെ ആക്രമിച്ച ബസ് ജീവനക്കാരായ ഡോർ ചെക്കർ പൂച്ചാക്കൽ പനവേലിൽ ലക്ഷംവീട് താഹിർ മൻസിലിൽ അബുതാഹിർ (22), കണ്ടക്ടർ പാണാവള്ളി തച്ചാപറമ്പിൽ നികർത്തിൽ അഭിജിത് (23), ഡ്രൈവർ അരൂക്കുറ്റി വടുതല പുതിയപുരക്കൽ അജീഷ് (26) എന്നിവരെ കസ്റ്റഡിയിലെടുത്തു. ബസും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാർഥികളെ ഹൈവേ പൊലീസിെൻറ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
