Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസഭ യോഗം...

മന്ത്രിസഭ യോഗം ഇന്ന്​; ബസ്​ നിരക്ക്​ വർധിപ്പിക്കാൻ സാധ്യത

text_fields
bookmark_border
bus.jpg
cancel

തിരുവനന്തപുരം: ബുധനാഴ്​ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ബസ്​ നിരക്ക്​ വർധന സംബന്ധിച്ച്​ ചർച്ച വരാൻ സാധ്യത. ബസ്​ നിരക്കിന്​ പുറമെ മദ്യവില വർധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ്​ കരുതുന്നത്​. തിങ്കളാഴ്​ച മുതൽ മദ്യഷാപ്പുകളും ബാറുകളും തുറക്കാൻ സാധ്യതയുണ്ട്​. ഓൺലൈൻ വഴിയുള്ള വിർച്വൽ ക്യൂ പ്രകാരമായിരിക്കും മദ്യവിൽപ്പന. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ 20 ശതമാനം വരെ ​സെസ്​ ഏർപ്പെടുത്തി മദ്യവില വർധിപ്പിക്കാനാണ്​ സർക്കാർ ആലോചിക്കുന്നത്​. 

ലോക്​ഡൗൺ കാലത്തിനുശേഷം നിബന്ധനകളോടെയായിരിക്കും ബസ്​ സർവിസ്​. സാമൂഹിക അകലം പാലിച്ചാണ്​ യാ​ത്രയെങ്കിൽ നിശ്ചിത കാലയളവിലേക്ക്​ വില കൂട്ടണമെന്ന്​ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച്​ സംസ്ഥാനത്തിനുള്ളിൽ പാസഞ്ചർ ട്രെയിൻ സർവിസുകളും ജില്ലകൾക്കുള്ളിൽ ബസ്​ സർവിസുകളും അനുവദിക്കാമെന്ന നിലപാടാണ്​ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നത്​. 

യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെ ബസ് സര്‍വിസ്​ നടത്തുന്നത്​ ആലോചിക്കുമെന്ന്​ കഴിഞ്ഞദിവസം​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus chargelock down
News Summary - bus charge may hike in kerala
Next Story