Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്​ ചാർജ്ജ്​ വർധന...

ബസ്​ ചാർജ്ജ്​ വർധന അജണ്ടയിലില്ലെന്ന്​ ഗതാഗത മന്ത്രി

text_fields
bookmark_border
saseendran
cancel

തിരുവനന്തപുരം: ബസ്​ ചാർജ്ജ്​ വർധന സർക്കാറി​​​െൻറ അജണ്ടയിലില്ലെന്ന്​ ഗതാഗത വകുപ്പ്​ മന്ത്രി എ.കെ. ശശീന്ദ്രൻ. ച ാർജ്ജ്​ വർധനക്ക്​ ഗതാഗത വകുപ്പ്​ ശിപാർശ നൽകിയിട്ടില്ല. വകുപ്പിന്​ ഏകപക്ഷീയമായി ചാർജ്ജ്​ വർധിപ്പിക്കാനുള്ള തീരുമാനമെടുക്കാനാവില്ല. ജസ്​റ്റിസ്​ രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട്​ പരിഗണിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം യഥാസമയം നൽകാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘മീഡിയ വൺ‘ ചാനലിന്​ നൽകിയ പ്രതികരണത്തിലാണ്​ മന്ത്രി ഇക്കാര്യമറിയിച്ചത്​.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ നിയന്ത്രണങ്ങൾ ഒഴിവായ ജില്ലകൾക്കകത്ത്​ ഹ്രസ്വദൂര സർവീസുകൾ ആരംഭിക്കുകയെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. കടുത്ത നിബന്ധനകളോടെയാണ്​ ഈ നിർദേശം വെച്ചത്​. എന്നാൽ ആ നിബന്ധനകൾ പാലിച്ചുകൊണ്ട്​ സർവീസ്​ നടത്താനുള്ള പ്രയാസങ്ങൾ സ്വകാര്യ ബസുടമകളുടെ സംഘടന നേതാക്കളും കെ.എസ്​.ആർ​.ടി.സി മാനേജ്​മ​​െൻറും സർക്കാറിനെ അറിയിച്ചു.

സ്​പെഷ്യൽ സർവീസ്​ എന്ന നിലക്ക്​ ബസ്​ ഓടിക്കുമ്പോൾ സ്​പെഷ്യൽ ചാർജ്ജ്​ ഈടാക്കാ​ൻ സാധിക്കണം എന്ന നിർദേശം ബസുടമകൾ സർക്കാറിന്​ മുന്നിൽ വെച്ചു. അങ്ങനെ സാധിക്കില്ലെങ്കിൽ നികുതിയിൽ ഇളവ്​ വരുത്തുക. അതുമല്ലെങ്കിൽ സൗജന്യ നിരക്കിൽ ഡീസൽ ലഭ്യമാക്കാൻ നടപടിയെടുക്കുക​ എന്നീ നിർദേശങ്ങളും അവർ മു​േന്നാട്ടുവെച്ചു. കെ.എസ്​.ആർ.ടി.സി മാനേജ്​മ​​െൻറും സമാന നിർദേശമാണ്​ മുന്നോട്ടുവെച്ചതെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMinister AK Saseendrantransport ministermalayalam newsBus Charge Hike
News Summary - bus charge hike not in govts agenda -kerala news
Next Story