Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്ത് ബസ്​...

സം​സ്ഥാ​ന​ത്ത് ബസ്​ ചാർജ്​ വർധനക്ക്​ കളമൊരുങ്ങുന്നു 

text_fields
bookmark_border
private-bus-
cancel
കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക്​ വ​ർ​ധ​ന​ക്ക്​ ക​ള​മൊ​രു​ങ്ങു​ന്നു. നി​ര​ക്ക്​ വ​ർ​ധ​ന പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ്​ രാ​മ​ച​​ന്ദ്ര​ൻ ക​മീ​ഷ​ൻ ന​വം​ബ​ർ 30ന്​ ​ബ​സ്​ ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ തെ​ളി​വെ​ടു​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത​ട​ക്കം നി​ര​ക്ക്​ വ​ർ​ധ​ന​ ആ​വ​ശ്യ​പ്പെ​ടാ​നും അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങാ​നു​മാ​ണ്​ ബ​സ്​ ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം. 

രാ​മ​ച​ന്ദ്ര​ൻ ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014 മേ​യി​ലാ​ണ്​ അ​വ​സാ​ന​മാ​യി ബ​സ്​ യാ​ത്രാ​നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ്​ ഗ​ണ്യ​മാ​യി കൂ​ടി​യെ​ന്നും നി​ര​ക്ക്​ കൂ​ട്ടി​യി​ല്ലെ​ങ്കി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ്​​ ഉ​ട​മ​ക​ളു​ടെ വാ​ദം. എ​ത്ര നി​ര​ക്ക്​ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന​ത​ട​ക്കം തീ​രു​മാ​നി​ക്കാ​ൻ ഒാ​ൾ കേ​ര​ള ബ​സ്​ ഒാ​പ​റേ​റ്റേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​​െൻറ കേ​ന്ദ്ര ക​മ്മി​റ്റി ശ​നി​യാ​ഴ്​​ച ത​ല​ശ്ശേ​രി​യി​ൽ യോ​ഗം ചേ​രും.

ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്ത്​ ബ​സ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്ന് ഫെ​ഡ​​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലോ​റ​ൻ​സ്​ ബാ​ബു പ​റ​യു​ന്നു. ബ​സു​ട​മ​ക​ളും മ​റ്റ്​ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി 30ന്​ ​ക​മീ​ഷ​ൻ ന​ട​ത്തു​ന്ന അ​ന്തി​മ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷ​മാ​കും നി​ര​ക്ക്​ വ​ർ​ധ​ന സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ക. മി​നി​മം ചാ​ർ​ജ്​ എ​ട്ടു​രൂ​പ​യെ​ങ്കി​ലും ആ​കു​മെ​ന്നാ​ണ്​ സൂ​ച​ന. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക്​ നി​ല​വി​ലെ 14 ശ​ത​മാ​ന​ത്തി​ന്​ പ​ക​രം 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus chargeprivate busmalayalam news
News Summary - bus charge hike - Kerala news
Next Story