ബസ് ബുക്കിങ് ഏജൻസികൾക്ക് മൂക്കുകയർ; ലൈസൻസിന് കർശന മാനദണ്ഡങ്ങൾ
text_fieldsതിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കി ങ് ഏജൻസികൾക്ക് സർക്കാർ വക മൂക്കുകയർ. കോൺട്രാക്ട് കാര്യേജ ് ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഏജൻസികൾക്കുള്ള പ്രവർത്തനാനുമ തിയായ എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജൻസി ഫോർ പബ്ലിക് ട്രാൻസ്പോർട ്ട്) ലൈസൻസിന് വ്യവസ്ഥകൾ കർശനമാക്കി മാർഗനിർദേശങ്ങൾ പുറത്ത ിറക്കി. ഇതു പ്രകാരം യാത്രക്കാരെൻറ ഉത്തരവാദിത്തം ബുക്കിങ് ഏജൻസി കൾക്ക് കൂടിയായിരിക്കും.
യാത്രാമധ്യേയുള്ള ഒാരോ 50 കിലോമീറ്ററിനുള്ളിലും ശൗചാലയ-വിശ്രമസൗകര്യങ്ങൾ ഉറപ്പുവരുത്തുകയും അവ യാത്രക്കാരെ അറിയിക്കുകയും ചെയ്യൽ ബുക്കിങ് ഏജൻസികളുടെ ബാധ്യതയാണ്. വാഹനത്തിെൻറയും ജീവനക്കാരുടെയും പൂർണവിവരം, ഹെൽപ്ലൈൻ നമ്പറുകൾ, പൊലീസ്-മോേട്ടാർ വാഹനവകുപ്പ്-വനിത സെൽ സഹായ നമ്പറുകൾ എന്നിവ നിർബന്ധമായും ടിക്കറ്റിൽ ഉൾപ്പെട്ടിരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. വാഹനം ബ്രേക്ക്ഡൗൺ ആയാൽ പകരം ഏർപ്പെടുത്താനുള്ള സംവിധാനം ലൈസൻസിക്കോ ഓപറേറ്റർക്കോ ഉണ്ടായിരിക്കണം. ബുക്കിങ്ങിന് ശേഷം യാത്ര സംബന്ധിച്ച അസൗകര്യങ്ങളിൽ ഇനി ഏജൻസികൾക്ക് കൈമലർത്താനാകില്ലെന്നതാണ് ഫലത്തിൽ സംഭവിക്കുക.
പുതിയ മാനദണ്ഡപ്രകാരമുള്ള എൽ.എ.പി.ടി ലൈസൻസില്ലാത്ത ഏജൻസികളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്ത് ഏതാണ്ട് 2000 ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും 100ൽ താഴെ പേർക്കെ എൽ.എ.പി.ടി ലൈസൻസുള്ളൂ. നിലവിൽ 18 വയസ്സ് പൂർത്തിയായ ആർക്കും 1000 രൂപ കെട്ടിവെച്ച് ൈലസൻസ് സ്വന്തമാക്കാം. ഇനിയത് നടക്കില്ല. ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് സര്‍വിസ് നടത്താനാവശ്യമായ സാമ്പത്തിക പശ്ചാത്തലം ഉണ്ടോയെന്നു പരിശോധിക്കും. ലൈസൻസിനായി അപേക്ഷിക്കുന്നയാളിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കലും നിർബന്ധമാക്കി.
ബസ് ബുക്കിങ് ഏജൻസികൾക്കുള്ള നിബന്ധനകൾ
- ബുക്കിങ് ഓഫിസുകള്‍ക്ക് 150 ചതുരശ്ര അടി വലുപ്പം വേണം.
- കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് 500 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ബസുകളുടെ ബുക്കിങ് ഓഫിസോ പാര്‍ക്കിങ് കേന്ദ്രമോ പാടില്ല.
- ഏജൻസി ഒാഫിസിന് അഞ്ച് കിലോമീറ്റർ പരിധിയിൽ മൂന്ന് ബസെങ്കിലും പാർക്ക് ചെയ്യാൻ സ്ഥലസൗകര്യമുണ്ടാകണം.
- വനിതകളടക്കം ഒരു സമയം 10 യാത്രക്കാർക്ക് ഇരിപ്പിടമൊരുക്കണം.
- ലോക്കർ സൗകര്യത്തോടെ ക്ലോക്ക് റൂം, ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം എന്നിവ നിർബന്ധം.
- ആറു മാസം വരെ ഡാറ്റ സൂക്ഷിക്കാൻ പര്യാപ്തമായ സി.സി ടി.വി വേണം.
- മറ്റുവാഹനങ്ങളെയോ പൊതുഗതാഗതത്തെയോ ബാധിക്കാതെ ബസുകൾ നിർത്താനുള്ള സ്ഥലസൗകര്യം.
- പൊലീസ്, മോേട്ടാർ വാഹനവകുപ്പ് എന്നിവരുടെ ഹെൽപ്ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കണം.
- എൽ.എ.പി.ടി ലൈസൻസ് ഓഫിസിൽ പ്രദർശിപ്പിക്കണം. ബുക്കിങ് ഓഫിസിെൻറ പേരും ലൈസൻസ് നമ്പറും മുൻവശത്ത് സ്ഥാപിക്കണം.
- ബസ് ഓപറേറ്റർമാരുടെ പേര്, ഫോൺ നമ്പർ, വാഹനങ്ങളുടെ സമയക്രമം എന്നിവ എഴുതി പ്രദർശിപ്പിക്കണം.
- വാഹനങ്ങൾ എവിടെയെത്തിയെന്നത് ഡിജിറ്റൽ സംവിധാനത്തിലൂടെ കാണിക്കണം.
- യാത്ര ആരംഭിക്കുന്നതിനു മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പറും നൽകണം. അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ ഇതു ഹാജരാക്കണം.
- യാത്രക്കാരുടെ വിവരം നിശ്ചിത ഫോറത്തിൽ സൂക്ഷിക്കണം. ഒരു വർഷം വരെ ഈ ലിസ്റ്റ് സൂക്ഷിക്കണം.
- യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തിൽ കൊണ്ടുപോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
