Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടവണ്ണയിൽ ബസും ജീപ്പും...

എടവണ്ണയിൽ ബസും ജീപ്പും കൂട്ടിയിടിച്ച്​ സഹോദരങ്ങൾ മരിച്ചു

text_fields
bookmark_border
Bus-and-Jeep-Accident
cancel

എടവണ്ണ: സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച്​ സഹോദരങ്ങൾ മരിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെ എട്ടു പേർക്ക് പരിക് കേറ്റു. ജീപ്പിൽ സഞ്ചരിച്ചിരുന്ന അരീക്കോട് കുനിയിൽ ഇരുമാംകടവത്ത് മുഹമ്മദി​​െൻറ മക്കളായ മഹ്​റൂഫ് (30), ജാസ്മോൾ (35) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10ഒാടെ എടവണ്ണ-ഒതായി റോഡിൽ മുണ്ടേങ്ങര മാലങ്ങാട് വളവിലാണ് അപകടം. നാ ട്ടുകാരും ഇ.ആർ.എഫ്, ട്രോമാകെയർ പ്രവർത്തകരും ചേർന്ന്​ ഇരുവരെയും എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോഴ ിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ കുടുങ്ങി യവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ചാത്തല്ലൂരിൽനിന്ന്​ എടവണ്ണയിലേക്ക് വരുകയായിരുന്ന കെ.എം.എച്ച് സൺസ് ബസും എടവണ്ണയിൽനിന്ന്​ അരീക്കോട് പോകുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ചെമ്പക്കുത്തിലെ ആലങ്ങാട് മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടിയുടെ ഭാര്യയാണ് ജാസ്മോൾ. റിയാദിലുള്ള ഭർത്താവി​​െൻറ അടുത്തേക്ക് ശനിയാഴ്ച പുറപ്പെടാൻ ചെമ്പക്കുത്തെ ഭർതൃവീട്ടിൽനിന്ന്​ സഹോദരൻ മഹ്​റൂഫി​​െൻറ കൂടെ കുനിയിലെ സ്വന്തം വീട്ടിലേക്ക് ജീപ്പിൽ പുറപ്പെട്ടതായിരുന്നു. ജാസ്മോളുടെ മക്കളായ ഫാത്തിമ ഷെറിൻ (19), റിസ്​വാന (16), ബസ് യാത്രക്കാരായ ജയശ്രീ, ഫസ്ന (25), റീന, ജിഷ, കാളി (40), നുസ്റത്ത് എന്നിവരെ പരിക്കുകളോടെ എടവണ്ണ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

മഹ്​റൂഫി​​െൻറ മൃതദേഹം രാത്രി കുനിയിൽ ഇരുപ്പാംകുളം ജുമാമസ്ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കി. ജാസ്മോളുടെ മൃതദേഹം രാത്രി എ​േട്ടാടെ എടവണ്ണ ചെമ്പക്കുത്തെ വീട്ടിലെത്തിച്ചു. ഭർത്താവ് കുഞ്ഞുട്ടി ശനിയാഴ്ച പുലർച്ച എത്തിയ ശേഷം രാവിലെ ചെമ്പക്കുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ജാസ്മോളുടെ മകൻ ആദിഷ് (12) സ്ഥലപരിമിതിമൂലം ജീപ്പിൽ കയറാത്തതിനാൽ അപകടത്തിൽനിന്ന്​ രക്ഷപ്പെട്ടു. പരേതയായ നഫീസയാണ് ഇവരുടെ മാതാവ്. സഹോദരൻ: സഫർ. ടൂറിസ്​റ്റ്​ ബസ് ജീവനക്കാരനാണ് മഹ്​റൂഫ്. മഹ്​റൂഫി​​െൻറ ഭാര്യ: റസീന (കരുളായി).

നാടിന് നഷ്​ടമായത് ‘കനിവി’​​െൻറ നിറകുടം
കീഴുപറമ്പ്: വാഹനാപകടത്തിൽ രണ്ടുപേരുടെ മരണം കുനിയിൽ ഗ്രാമത്തിന്​ നൽകിയത്​ തീരാദുഃഖം. എടവണ്ണ മുണ്ടേങ്ങരയിൽ വാഹനാപകടത്തിൽ ജ്യേഷ്ഠസഹോദരി യാസ്മോൾ, മഹ്​റൂഫ്​ എന്നിവരുടെ വേർപാടാണ്​ കുനിയിലിനെ കണ്ണീരിലാഴ്​ത്തിയത്​. മികച്ച സന്നദ്ധ പ്രവർത്തകനായിരുന്ന മഹ്​റൂഫിനെ അവസാനമായി കാണാൻ ഒഴുകിയെത്തിയ ജനാവലി ഗ്രാമം മുഴുവൻ ഈ ചെറുപ്പക്കാരനെ എങ്ങനെയാണ് നോക്കിക്കണ്ടിരുന്നത് എന്നതി​​െൻറ നേർസാക്ഷ്യമായി.

പ്രളയകാലത്ത് കേരളത്തിലെമ്പാടും ദുരിതാശ്വാസ പ്രവർത്തനത്തിൽ മുൻപന്തിയിലായിരുന്നു മഹ്​റൂഫ്. ‘കനിവ്’ എന്ന സംഘടനക്ക് കീഴിൽ പ്രളയാനന്തര ശുചീകരണം മുതൽ വയോജനക്ഷേമ പ്രവർത്തനം വരെ ഏകോപിപ്പിച്ചിരുന്നത്​ മഹ്​റൂഫായിരുന്നു. വയോജനങ്ങൾക്കായി കനിവ് സംഘടിപ്പിച്ച വിനോദയാത്രയിൽ പ​െങ്കടുത്ത 120 അമ്മമാർക്ക് മഹ്​റൂഫി​​െൻറ മരണവാർത്ത താങ്ങാവുന്നതിലധികമാണ്​. സഹോദരി ജാസ്മോളും അപകടത്തിൽ മരിച്ചത് നാട്ടുകാർക്കും വീട്ടുകാർക്കും ഇരട്ട ആഘാതമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAccident NewsAccident NewsBus And Jeep Accident
News Summary - Bus And Jeep Accident in Malappuram - Kerala News
Next Story