കുറ്റിപ്പുറം റെയിൽപാലത്തിന് മുകളിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
text_fieldsകുറ്റിപ്പുറം: റെയിൽവേ മേൽപ്പാലത്തിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ബസ് ജീവനക്കാർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. കൈവരി തകർത്തെങ്കിലും ബസ് താഴേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബസിൽനിന്ന് പാലത്തിന് താഴെക്ക് പതിച്ച ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 8.20ഓടെയാണ് അപകടം.
വളാഞ്ചേരിയിൽനിന്ന് കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന റോയൽ ബസാണ് അപകടത്തിപ്പെട്ടത്. ഏതിർദിശയിൽ വരുകയായിരുന്ന ലോറിയെ മറികടന്ന ബൈക്കിന് വഴിമാറുന്നതിനിടെ കുഴിയിൽ വീണ ബസിെൻറ ലീഫ് പൊട്ടി അപകടത്തിൽപ്പെടുകയായിരുന്നു.നിസ്സാര പരിക്കോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചു പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. രണ്ട് ദിവസം മുമ്പ് ഫിറ്റ്നസ് പൂർത്തിയാക്കി നിരത്തിലിറങ്ങിയ ബസാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണമാരംഭിച്ചു.
