Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

text_fields
bookmark_border
bus accident 987876
cancel

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മാവൂർ റോഡിലെ അരയിടത്തുപാലം മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 54 പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് ബേബി മെമോറിയൽ ആശുപത്രിക്ക് സമീപം മറിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്. അമിതവേഗത്തിലായിരുന്നു ബസ്സെന്ന് ദൃക്സാക്ഷികൾ പറയുന്നു.




പരിക്കേറ്റവരിൽ 12 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും 42 പേരെ തൊട്ടടുത്തുള്ള ബേബി മെമോറിയൽ ആശുപത്രിയിലേക്കും മാറ്റി. ബസിൽ 47 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിൽ രണ്ട് ബൈക്ക് യാത്രികരും ഉൾപ്പെടും.

ലിയമോൾ എന്ന ബസാണ് വൈകീട്ട് 4.10ഓടെ അപകടത്തിൽപെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ ഇടിച്ച് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. റോഡിൽ നിന്ന് ബസ് ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bus accident in kozhikode arayidathupalam
Next Story