പൊള്ളലേറ്റ് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മരിച്ചത് സ്കൂൾ അധ്യാപിക
text_fieldsമടവൂർ (കോഴിക്കോട്): തലയാട് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. പനക്കോട് ജെ.ഐ ഇംഗ്ലീഷ് സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്ന പുല്ലാളൂർ എരഞ്ഞോത്ത് സലീന (43) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കക്കയം റോഡില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് ഭാഗത്ത് പള്ളിപ്പെരുന്നാള് ആഘോഷത്തിന് എത്തിയവരാണ് സംഭവം കാണുന്നത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊടുവള്ളിയിലും മടവൂരിലും സ്കൂളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലും അധ്യാപികയായി ജോലി ചെയ്തിരുന്നു. പിതാവ്: മൊയ്തീൻ. മാതാവ്: ആയിശ. ഭർത്താവ്: നെല്ലൂളി അസീസ്. മകൻ: ഷാമിൽ.പിതാവ്: മൊയ്തീൻ. മാതാവ്: ആയിശ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

