വീടിന് തീപിടിച്ച് വെന്തു മരിച്ച കുരുന്നുകൾക്ക് ഇനി നിത്യനിദ്ര
text_fieldsവടക്കാഞ്ചേരി: മലാക്കയിൽ വീടിന് തീപിടിച്ച് വെന്ത് മരിച്ച രണ്ട് കുട്ടികൾക്ക് കണ്ണീര ിൽ കുതിർന്ന അന്ത്യാഞ്ജലി. തലനാരിഴക്ക് രക്ഷപ്പെട്ട ചേച്ചി െസലസ്നിയ (12) തെൻറ കുഞ്ഞു സ ഹോദരങ്ങളുടെ മൃതദേഹങ്ങൾ മച്ചാട് പള്ളിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ഒരു നോക്ക് കാണാനെത്തിയത് നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വടക്കാഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. നാട് മുഴുവൻ കണ്ണീർ വാർക്കവെ കുരുന്നുകളെ മച്ചാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിലെ മണ്ണ് ഏറ്റുവാങ്ങി.
വ്യാഴാഴ്ച അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ഡാൻഫലിസി (10)നെയും രണ്ട് വയസ്സുള്ള െസലസ്മിയെയുമാണ് അഗ്നി വിഴുങ്ങിയത്. വ്യാഴാഴ്ച രാത്രിയിലാണ് തെക്കുംകര പഞ്ചായത്തിലെ മലാക്ക കാര്യാട് റോഡിനു സമീപം താമസിക്കുന്ന ആച്ചക്കോട്ടിൽ വീട്ടിൽ ഡാേൻറാസ് ജോ- ബിന്ദു ദമ്പതികളുടെ മക്കളായ ഇവർ അഗ്നിബാധയിലും പൊട്ടിത്തെറിയിലുംപെട്ടത്. നിസ്സാര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂത്ത മകൾ സെലസ്നിയ വെള്ളിയാഴ്ച്ച ആശുപത്രി വിട്ടു.
സംഭവത്തിെൻറ വ്യക്തത ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. രാത്രി 9. 45 ഓടെ വീട്ടിനുള്ളിൽ നിന്ന് വലിയ ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു. ഉടൻ തീഗോളം ഉയർന്നു. ഒപ്പം കൂട്ടനിലവിളികളും. ആദ്യ ഓടിയെത്തിയവർ കുഞ്ഞുങ്ങളെ രക്ഷിക്കാൻ നെേട്ടാട്ടമോടുന്ന ഡാേൻാസിെനയും ബിന്ദുവിനെയുമാണ് കണ്ടത്. എന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത വിധം തീ പടർന്ന് പിടിച്ചിരുന്നു. വീട് തീയിൽ അമർന്നിരുന്നു. അകത്തേക്ക് കടക്കാൻ സാധിക്കാത്ത വിധം പുകയും, ചൂടും. ഇതിനിടയിലും വീടിന് പുറത്തായിരുന്ന ഡാേൻറാസ് വീട്ടിനുള്ളിലേക്ക്കുതിച്ചെത്തി. പൊള്ളലേറ്റ് തളർന്ന് വീഴുകയായിരുന്നു ഈ പിതാവ്. ഇതോടെ ഡാേൻറാസിനേയും ബിന്ദുവിനേയും പുറത്തേക്കെത്തിച്ച നാട്ടുകാർ, െസലസ്നിയയേയും, ആശുപത്രിയിൽ എത്തിച്ചു.
ഗുരുതമായി പരിക്കേറ്റ മാതാപിതാക്കളെ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയിലേക്ക് മാറ്റി. അഗ്നി ശമനസേന സ്ഥലത്തെത്തുമ്പോഴേക്കും എല്ലാം കത്തി അമർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
