Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടിയത്ത്​...

കൊട്ടിയത്ത്​ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ആത്മഹത്യയെന്ന്​ പൊലീസ്

text_fields
bookmark_border
കൊട്ടിയത്ത്​ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ആത്മഹത്യയെന്ന്​ പൊലീസ്
cancel

കൊട്ടിയം: തൃക്കോവിൽവട്ടം പുതുച്ചിറ പെരുങ്കുളം ഏലായിൽ ഏലാതോടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന്​ പൊലീസ്​. 
കണ്ടകൊറ്റങ്കര സ്വദേശി സ്വയം തീകൊളുത്തിയതാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഏലായിലേക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിനുശേഷം കൈയിൽ തൂക്കിയ പ്ലാസ്​റ്റിക് കവറും കന്നാസുമായി ഏലായുടെ ഉൾഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും തീ പടരുന്ന ദൃശ്യങ്ങളുമാണ് സമീപത്തെ നിരീക്ഷണ കാമറയിൽനിന്ന് പൊലീസിന് ലഭിച്ചത്.

ഈ ദൃശ്യങ്ങൾ മരണമടഞ്ഞ തങ്ങൾ കുഞ്ഞി​​െൻറ മകനെ കാണിക്കുകയും ദൃശ്യങ്ങൾ പിതാവി​​െൻറതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് കൊറ്റങ്കര പേരൂർ അംബേദ്കകർ കോളനിക്ക് സമീപം കല്ലുവിള പുത്തൻവീട്ടിൽ തങ്ങൾ കുഞ്ഞിനെ (57) ഏലാക്ക് സമീപമുള്ള ആറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ്​ ഇയാൾ ചില ബന്ധുവീടുകളിലെത്തി യാത്ര പറഞ്ഞ് പോയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇയാൾ അർബുദ ബാധിതനായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്​ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിക്കുന്നതിനിടയിലാണ് ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policesuicidekerala newsmalayalam newsKottiyamburned dead body
News Summary - burned dead body found in kottiyam; suicide according to police
Next Story