റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
text_fieldsകൊച്ചി: റെയിൽവേ ട്രാക്കിൽ യുവാവിേൻറതെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പുല്ലേപ്പടി റെയിൽവേ മേൽപാലത്തിനു സമീപം കോട്ടയം റൂട്ടിലേക്ക് തിരിയുന്നിടത്ത് കാടുപിടിച്ചുകിടക്കുന്ന പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായും കത്തിക്കരിഞ്ഞ് ആളെ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.
ബുധനാഴ്ച പുലർച്ച ട്രാക്കിനു സമീപത്തുനിന്ന് ദുർഗന്ധം വമിച്ച് പുകയുയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ട്രാക്കിൽ തലവെച്ച നിലയിലാണ് മൃതദേഹം. സമീപത്തുനിന്ന് പെട്രോൾ കാനിേൻറതെന്ന് സംശയിക്കുന്ന അടപ്പും സിഗരറ്റ് ലൈറ്ററും ലഭിച്ചിട്ടുണ്ട്. പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി സെൻട്രൽ സി.ഐ എസ്. വിജയശങ്കർ അറിയിച്ചു. കൊലപാതകമാണോയെന്ന് സംശയിക്കുന്നുണ്ട്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കാടുപിടിച്ചുകിടക്കുന്ന പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

