കേരളത്തിലും ഡബ്ല്യു.എച്ച്.ഒ മാർഗനിർേദശം പാലിക്കണം –വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കരണത്തിന് ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശം കേരളത്തിലും അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീക്ക് ആവശ്യപ്പെട്ടു.
ഉറ്റവർക്കുപോലും മൃതദേഹം കാണാനുള്ള അവസരങ്ങൾ നിഷേധിക്കുന്ന രീതിയാണ് നിലവിൽ കേരളം സ്വീകരിക്കുന്നത്. മൃതദേഹത്തിൽനിന്ന് കോവിഡ് പകരിെല്ലന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ ഏതാണ്ടെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.
മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ബന്ധുമിത്രാദികൾക്ക് മൃതദേഹം കാണാൻ അനുമതിയുമുണ്ട്. മതപരമോ അല്ലാതെയോ ഉള്ള ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് ചെയ്യാനും അനുമതിയുണ്ട്.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.