Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുവത്തൂരിലെ സ്വകാര്യ...

ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ചുമർ തുരന്ന‌് മോഷണം

text_fields
bookmark_border
burglary at shop
cancel
camera_alt

ഇ-പ്ലാനറ്റി​ന്‍റെ ചെറുവത്തൂർ ഷോറൂമിൽ കയറിയ മോഷ്ടാവിൻെറ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യം, ഇ പ്ലാനറ്റ് ഷോറൂമിൻെറ പിൻഭാഗത്തെ ചുമർ തുരന്ന നിലയിൽ

ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ചു​മ​ർ തു​ര​ന്ന‌് മോ​ഷ​ണം. ചെ​റു​വ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഇ ​പ്ലാ​ന​റ്റ‌് ഇ​ല​ക്​​ട്രോ​ണി​ക‌്സ‌് സ്ഥാ​പ​ന​ത്തി​ലാ​ണ‌് മോ​ഷ​ണം ന​ട​ന്ന​ത‌്. മൊ​ബൈ​ൽ ഫോ​ൺ, ഇ​ല​ക‌്ട്രോ​ണി​ക‌്സ‌് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ‌് മോ​ഷ​ണം പോ​യ​ത‌്.

വെ​ള്ളി​യാ​ഴ‌്ച രാ​വി​ലെ ഷോ​പ്പ‌് തു​റ​ന്ന​പ്പോ​ൾ ഷോ​പ്പി​ന​ക​ത്ത‌്‌ ക​ല്ലി​‍െൻറ പൊ​ടി ക​ണ്ട​തി​നെ തു​ട​ർ​ന്ന‌് തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ‌് പി​ൻ​ഭാ​ഗം തു​ര​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത‌്. വെ​ള്ളി​യാ​ഴ‌്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ‌് മോ​ഷ​ണം ന​ട​ന്ന​ത‌്.സ്ഥാ​പ​ന​ത്തി​‍െൻറ പി​ൻ​ഭാ​ഗ​ത്തെ ചു​മ​ർ തു​ര​ന്ന‌് അ​ക​ത്ത‌ു​ക​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട‌ു​പേ​രാ​ണ‌് മോ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന‌് സി.​സി.​ടി.​വി​യി​ൽ​നി​ന്നും വ്യ​ക്ത​മാ​യി. ഇ​രു​വ​രു​ടെ​യും ചി​ത്രം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട‌്. മോ​ഷ‌്ടാ​ക്ക​ൾ മു​ഖം മ​റ​ച്ചി​രു​ന്നു. മോ​ഷ​ണ​ത്തി​നി​ടെ അ​ലാ​റം ശ​ബ‌്ദി​ച്ച​തോ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യു​ന്നു.

ച​ന്തേ​ര പൊ​ലീ​സ‌് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന‌് മോ​ഷ‌്ടാ​ക്ക​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ‌്തു. മം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​രാ​ണെ​ന്നും ഇ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നു​മാ​ണ‌് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruvathurTheft Newsburglary
News Summary - burglary at a private establishment in Cheruvathur by making hole at wall
Next Story