Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ വീണ്ടും വൻ...

കൊച്ചിയിൽ വീണ്ടും വൻ കവർച്ച; ആലുവയിൽ 100 പവനും ലക്ഷം രൂപയും കവർന്നു

text_fields
bookmark_border
aluva-theft
cancel

ആലുവ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 100 പവനും ലക്ഷം രൂപയും കവർന്നു. മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്​ദുല്ലയുടെ വീട്ടിലായിരുന്നു കവർച്ച. ഞായറാഴ്ച രാവിലെ 7.30ഓടെ കുടുംബം മമ്പുറത്ത് സന്ദർശനത്തിന് പോയിരുന്നു. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. 

വീടിന് പിന്നിലെ കതകി​െൻറ താഴ് തകർത്താണ് മോഷ്​ടാവ് അകത്ത് കടന്നത്. വാക്കത്തിയും പിക്കാസും വീടിനകത്ത് കണ്ടെത്തി. വീട് മുഴുവൻ വലിച്ചുവാരി പരിശോധിച്ച നിലയിലാണ്. എസ്.പി എ.വി. ജോർജ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. വിവാഹാവശ്യത്തിന് ലോക്കറിൽനിന്ന്​ എടുത്തതായിരുന്നു സ്വർണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochimoneyaluvakerala newsmalayalam newsBurglaring
News Summary - Burglaring gold and Money in Aluva, kochi -Kerala News
Next Story