Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ബുർവി' നാലിന് കേരളത്തിലെത്തും; നാല് ജില്ലകളിൽ നാളെ റെഡ് അലേർട്ട്

text_fields
bookmark_border
നിലവിൽ പാമ്പൻ തീരത്ത് നിന്ന് 370 കി.മീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് 550 കി.മീ ദൂരത്തിലുമാണ് കാറ്റിന്‍റെ സ്ഥാനം
ബുർവി നാലിന് കേരളത്തിലെത്തും; നാല് ജില്ലകളിൽ നാളെ റെഡ് അലേർട്ട്
cancel

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ബുർവി' ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരള-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ഓറഞ്ച് അലേർട്ട് നൽകി. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളിൽ നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 'ബുർവി' നാലിന് കേരളത്തിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്.

ഡിസംബർ മൂന്നിന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, ഡിസംബർ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 25 കി.മീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി ഡിസംബർ നാലിന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 140 കി.മീ ദൂരത്തിലും പാമ്പൻ തീരത്ത് നിന്ന് 370 കി.മീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 550 കിമീ ദൂരത്തിലുമാണ് കാറ്റിന്‍റെ സ്ഥാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story