Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിച്ച ജവാ​െൻറ...

മരിച്ച ജവാ​െൻറ വീട്ടിൽനിന്ന്​ വെടിയുണ്ടകൾ കണ്ടെടുത്തു

text_fields
bookmark_border
bullets were found in the house of died crpf officer
cancel

അ​ഞ്ച​ൽ: റോ​ഡ​പ​ക​ട​ത്തി​ൽ മ​രി​ച്ച സി.​ആ​ർ.​പി.​എ​ഫ് ജ​വാ​െൻറ വീ​ട്ടി​ൽ​നി​ന്ന്​ വെ​ടി​യു​ണ്ട​ക​ളും ഒ​ഴി​ഞ്ഞ കെ​യ്സും ക​ണ്ടെ​ടു​ത്തു. 2016ൽ ​മ​രി​ച്ച അ​ഗ​സ്ത്യ​ക്കോ​ട് ആ​ലു​വി​ള വീ​ട്ടി​ൽ അ​മി​ത്തി​െൻറ വീ​ട്ടി​ൽ നി​ന്നാ​ണ് മൂ​ന്ന് വെ​ടി​യു​ണ്ട​ക​ളും ഒ​ഴി​ഞ്ഞ മൂ​ന്ന്​ കെ​യ്സു​ക​ളും ക​ണ്ടെ​ടു​ത്ത​ത്. അ​മി​ത്തി​െൻറ സ​ഹോ​ദ​ര​നാ​ണ് വീ​ട്ടി​ൽ വെ​ടി​യു​ണ്ട​യു​ള്ള കാ​ര്യം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. അ​ഞ്ച​ൽ പൊ​ലീ​സും, കൊ​ല്ല​ത്തു​നി​ന്ന്​ ആ​യു​ധ പ​രി​ശോ​ധ​ന വി​ദ​ഗ്ധ സം​ഘ​വും വീ​ട്ടി​ലെ​ത്തി വെ​ടി​യു​ണ്ട​ക​ളും കെ​യ്സും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

സ്വ​ത്ത് സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന കു​ടും​ബ വീ​ട്ടി​െൻറ സി​റ്റൗ​ട്ടി​ൽ താ​മ​സ​മാ​ക്കി​യ അ​മി​ത്തി​െൻറ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ക​ഴി​ഞ്ഞ​ദി​വ​സം ക​ത​ക് തു​റ​ന്ന് മേ​ശ​യും മ​റ്റും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​മി​ത്തി​െൻറ അ​മ്മ​യെ​യും മ​റ്റൊ​രു സ​ഹോ​ദ​ര​നെ​യും പു​ന​ലൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന്​ അ​ഞ്ച​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വെ​ടി​യു​ണ്ട​ക​ൾ വീ​ട്ടി​ലു​ണ്ടെ​ന്ന്​ അ​റി​യാ​മാ​യി​രു​െ​ന്ന​ന്നും ഇ​തി​െൻറ ഗൗ​ര​വം അ​റി​യി​ല്ലെ​ന്നും​ മാ​താ​വും സ​ഹോ​ദ​ര​നും മൊ​ഴി ന​ൽ​കി.

നേ​ര​ത്തേ കു​ള​ത്തൂ​പ്പു​ഴ​യി​ലെ റോ​ഡ​രി​കി​ൽ 12 വെ​ടി​യു​ണ്ട​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​മാ​ണ് ഇ​തും അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crpfbulletpolice
News Summary - bullets were found in the house of died crpf officer
Next Story