Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള പൊലീസ്​ മൂന്ന്​...

കേരള പൊലീസ്​ മൂന്ന്​ ബുള്ളറ്റ് ​പ്രൂഫ്​ കാർ കൂടി വാങ്ങുന്നു

text_fields
bookmark_border
കേരള പൊലീസ്​ മൂന്ന്​ ബുള്ളറ്റ് ​പ്രൂഫ്​ കാർ കൂടി വാങ്ങുന്നു
cancel

തിരുവനന്തപുരം: സംസ്​ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലു​േമ്പാഴും പ്രമുഖരുടെ സുരക്ഷയുടെ പേരിൽ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാർ കൂടി വാങ്ങുന്നു. ജപ്പാൻ കമ്പനിയായ ടൊയോട്ട ഫോർച്യൂണർ കാറാണ്​ കോടികൾ മുടക്കി ടെൻഡറില്ലാതെ വാങ്ങുന്നത്​. സുരക്ഷ കാര്യമായതിനാൽ ടെൻഡർ വിളിക്കാതെ കാർ വാങ്ങാൻ ഓർഡർ നൽകിയതായി പൊലീസ്​ വ​ൃത്തങ്ങൾ സമ്മതിച്ചു.

നിലവിൽ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വി.ഐ.പി ഡ്യൂട്ടിക്കായി കേരള പൊലീസിനുള്ളത്​. നേരത്തേയുണ്ടായിരുന്ന രണ്ട്​ ടാറ്റാ സഫാരിക്ക്​ പുറമെ രണ്ട് മിസ്തുബിഷി പജേറോ വാങ്ങിയത്​ കഴിഞ്ഞവർഷമാണ്​. 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാനുള്ള ആ തീരുമാനം വിവാദമായിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് രണ്ട്​ മിസ്തുബിഷി പജേറോ കാർ ടെൻഡര്‍ വിളിക്കാതെ 30 ശതമാനം തുക മുന്‍കൂറായി നല്‍കിയ നടപടിയാണ്​ വിവാദമായത്​. ഡി.ജി.പിയുടെ നടപടിയിൽ ആഭ്യന്തരവകുപ്പ് വിശദീകരണം തേടിയിരുന്നു. സുരക്ഷ കാരണങ്ങളാല്‍ ടെൻഡര്‍ വിളിക്കാനാകില്ലെന്നും ബുള്ളറ്റ് പ്രൂഫ് കാർ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ കുറവായതിനാലാണ് താരതമ്യേന കുറഞ്ഞ വിലയില്‍ പജേറോ കാർ വാങ്ങുന്നതെന്നുമായിരുന്നു ഡി.ജി.പിയുടെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്​​ ദിവസങ്ങൾക്കുമുമ്പ്​ മാവോവാദി​ ഭീഷണി ഉൾപ്പെടെ ഉണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തി​​െൻറ ഡൽഹി സന്ദർശനത്തിൽ അതി സുരക്ഷാസൗകര്യങ്ങളുള്ള ബുള്ളറ്റ്​ പ്രൂഫ്​ കാറാണ്​ ലഭ്യമാക്കിയത്​. അത്തരത്തിൽ കേരളത്തിൽ വി.​െഎ.പികൾ സന്ദർശനത്തിനെത്തിയാലോ മുഖ്യമന്ത്രിയെപോലുള്ള സുരക്ഷാഭീഷണിയുള്ളവരുടെ യാത്രക്കോ ഇത്തരം വാഹനങ്ങൾ ആവശ്യമാണെന്നാണ്​ പൊലീസ്​ പറയുന്നത്​. നിലവിൽ നാല്​ വാഹനം ഉണ്ടെങ്കിലും പലപ്പോഴും വി.ഐ.പി സന്ദർശനവേളകളിൽ മറ്റ്​ സംസ്​ഥാന പൊലീസ് സേനകളിൽനിന്ന്​ വാടകക്കെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറയുന്നു.

എന്നാൽ, പൊലീസിൽ നടക്കുന്ന ധൂർത്തി​​െൻറ ഭാഗമായാണ്​ ഇൗ നടപടിയെന്ന ആക്ഷേപം സേനയിൽതന്നെ ഉയർന്നിട്ടുണ്ട്​. സാമ്പത്തിക പ്രതിസന്ധിക്കിടെ മാവോവാദി വേട്ടയുടെ പേരിൽ കേരള പൊലീസ്​ ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ കോടികൾ മുടക്കി ബുള്ളറ്റ്​ പ്രൂഫ്​ കാർ വാങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policebullet proof vehicles
News Summary - bullet proof vehicles for kerala police
Next Story