കാസർകോട്: ഡൽഹിയിൽ ബി.ജെ.പി ബുൾഡോസർ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്നത് കേരളം തിരിച്ചറിയണമെന്ന് തുറമുഖ -മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിൽ. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്.
ഇന്ത്യയിൽ മതനിരപേക്ഷത വളർന്നാൽ മാത്രമേ ഇതിന് അറുതിയാവുകയുള്ളൂ. ഇതിനായി ഇടതിനൊപ്പംനിന്ന് ശക്തി പകരണം. പിണറായി വിജയൻ, പറഞ്ഞ വാക്കുകൾ പാലിക്കുന്ന മുഖ്യമന്ത്രിയാണ്. കെ- റെയിൽ പദ്ധതി വരുന്നതോടെ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വലിയ വികസനമുണ്ടാക്കും-മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ കെ.ടി. ജലീൽ, സി.എച്ച്. കുഞ്ഞമ്പു, മുൻ എം.എൽ.എ കാരാട്ട് റസാഖ്, സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടറി എം.എ. ലത്തീഫ്, ഡോ. എ.എ. അമീൻ, മൊയ്തീൻ കുഞ്ഞി കളനാട്, ബി. ഹംസ ഹാജി, അസീസ് കടപ്പുറം എന്നിവർ സംസാരിച്ചു.
പ്രഖ്യാപന സമ്മേളനത്തിനു മുന്നോടിയായി ഗെസ്റ്റ് ഹൗസ് പരിസരത്തുനിന്നു തുടങ്ങിയ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു.