കുറ്റിപ്പുറത്ത് വൻ വെടിയുണ്ട ശേഖരം കണ്ടെത്തി
text_fieldsകുറ്റിപ്പുറം (മലപ്പുറം): കുഴിബോംബുകൾ കണ്ടെത്തിയതിന് പിന്നാലെ കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്ന് എസ്.എൽ.ആർ തോക്കുകളിൽ ഉപയോഗിക്കുന്ന വൻ വെടിയുണ്ട ശേഖരം കണ്ടെത്തി.
7.62 തോക്കുകളിൽ ഉപയോഗിക്കുന്ന അഞ്ഞൂറോളം വെടിയുണ്ടകൾ, ആറ് പൾസ് ജനറേറ്റർ, രണ്ട് ട്യൂബ് ലോഞ്ചർ, നാല് കേബിൾ കണക്ടർ, ഉപയോഗിച്ച 45ഓളം വെടിയുണ്ടകളുടെ ഭാഗം എന്നിവയാണ് വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
പാലത്തിന് താഴെനിന്ന് കുഴിബോംബ് കണ്ടെത്തിയതിെൻറ അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളത്തിനടിയിൽ കനമുള്ള ചാക്ക് കണ്ടെത്തിയതായി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇതോടെയാണ് വെടിയുണ്ട ശേഖരം കണ്ടെത്തിയത്.
പാലക്കാട് എസ്.പി പ്രതീഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് എസ്.പി ശശിധരൻ, ഡിവൈ.എസ്.പിമാരായ ഉല്ലാസ് കുമാർ (സ്പെഷൽ ബ്രാഞ്ച്), ബാബുരാജ് (ഇേൻറണൽ സെക്യൂരിറ്റി, തൃശൂർ), ഉല്ലാസ്, തിരൂർ തഹസിൽദാർ വർഗീസ് മംഗലം, കുറ്റിപ്പുറം എസ്.എച്ച്.ഒ നിപുൺ ശങ്കർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വെടിയുണ്ടകൾ ലഭിച്ച സ്ഥലം അടുത്തദിവസം വെള്ളം വറ്റിച്ച് പരിശോധന നടത്തുമെന്ന് എസ്.പി പറഞ്ഞു. മലപ്പുറത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വെടിയുണ്ടകളും അനുബന്ധ സാമഗ്രികളും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
സൈനിക ടാങ്ക് ചതുപ്പിൽ താഴാതിരിക്കാനുപയോഗിക്കുന്ന പ്രത്യേക തരം ഷീറ്റും നേരത്തെ കുഴിബോംബുകളോടൊപ്പം കണ്ടെത്തിയിരുന്നു. ഇവ ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയിൽ നിർമിച്ചതാണെന്നതിനുള്ള തെളിവുകൾ ശേഖരിക്കുകയാണെന്ന് മലപ്പുറം എസ്.പിയുടെ ചുമതലയുള്ള പാലക്കാട് എസ്.പി പ്രതീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
