Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെട്ടിട നികുതി ഇളവ്​;...

കെട്ടിട നികുതി ഇളവ്​; അപേക്ഷാ തീയതി നീട്ടി

text_fields
bookmark_border
കെട്ടിട നികുതി ഇളവ്​; അപേക്ഷാ തീയതി നീട്ടി
cancel

കാ​സ​ർ​കോ​ട്​: ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള (വേ​ക്ക ​ൻ​സി റെ​മി​ഷ​ൻ) അ​പേ​ക്ഷാ തീ​യ​തി ജൂ​ൺ 30 വ​രെ നീ​ട്ടി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. മാ ​ർ​ച്ച്​ 31ന്​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി അ​വ​സാ​നി​ച്ച​തോ​ടെ ലോ​ക്​​ഡൗ​ൺ കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ന ാ​വാ​തി​രു​ന്ന ഉ​ട​മ​ക​ളു​ടെ ദു​രി​തം സം​ബ​ന്ധി​ച്ച്​ ഏ​പ്രി​ൽ അ​ഞ്ചി​ന്​ ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ​ത്.

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യാ​യാ​ണ്​ ഇൗ ​അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്, മാ​ർ​ച്ചി​ലും സെ​പ്​​റ്റം​ബ​റി​ലും. ഒ​രു അ​ർ​ധ വ​ർ​ഷ​ത്തി​ൽ 60 ദി​വ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​യ കാ​ല​യ​ള​വി​ലേ​ക്ക്​ തു​ട​ർ​ച്ച​യാ​യി ഒ​രാ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ്​ വ​സ്​​തു നി​കു​തി ഇ​ള​വ്​ അ​നു​വ​ദി​ക്കു​ന്ന​ത്.

അ​പേ​ക്ഷ സ്വീ​ക​രി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​രി​ശോ​ധി​ച്ച്​ നി​കു​തി ഇ​ള​വി​ന്​ അ​ർ​ഹ​മാ​ണെ​ങ്കി​ൽ ഒാ​ൺ​ലൈ​നാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. മാ​ർ​ച്ച്​ 31ന്​ ​സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ​പാ​ദ നി​കു​തി കെ​ട്ടി​ട ഉ​ട​മ​ക​ൾ അ​ട​ക്കേ​ണ്ട​താ​യി​രു​ന്നു. ജൂ​ൺ 30 വ​രെ സ​മ​യം നീ​ട്ടി​ന​ൽ​കി​യ​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​ണ്​ കെ​ട്ടി​ട ഉ​ട​മ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBuilding Tax
News Summary - building tax application date extended
Next Story