കെട്ടിട നിർമാണ ക്ഷേമനിധിയിലേക്ക് ഒരു ശതമാനം സെസ് നിർബന്ധം
text_fieldsകൊച്ചി: കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽഡർമാർ ഒരുശതമാനം സെസ് ഒട ുക്കണമെന്ന വ്യവസ്ഥ തൊഴിൽവകുപ്പ് കർശനമാക്കുന്നു. 1000 ചതുരശ്രയടിക്ക് മുകളിൽ വീടു ള്ളവരും ബഹുനില കെട്ടിടസമുച്ചയ ഉടമകളും അറിയിപ്പ് കൈപ്പറ്റി രണ്ടാഴ്ചക്കകം തുകയ ടച്ച് നിയമനടപടിയിൽനിന്ന് ഒഴിവാകണെമന്നാണ് നോട്ടീസ്. ഇരുനില വീടുള്ളവർക്കുപേ ാലും ഏതാണ്ട് 16,000 രൂപയാണ് അടക്കാൻ നിദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തുനീളം ഇത്തരത്തി ൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
1996ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വെൽഫെയർ സെസ് ആക്ട്’ പ്രകാരമാണ് നോട്ടീസ്. ’96ന് മുമ്പ് നിർമിച്ചവ ഒഴിവാക്കിയിട്ടുണ്ട്. മൊത്തം നിർമാണച്ചെലവിെൻറ ഒരു ശതമാനം സെസ് ക്ഷേമനിധിയിലേക്ക് കെട്ടിട നിർമാതാവ് അതായത് ബിൽഡർ അടക്കണമെന്നാണ് ആക്ടിലെ വ്യവസ്ഥ. സംസ്ഥാനത്ത് വലുതും ചെറുതുമായ 75 ശതമാനം കെട്ടിടങ്ങളും ബിൽഡർമാർ മുഖേനയാണ് നിർമിക്കുന്നത്. ഉടമകൾ നേരിട്ട് നിർമിക്കുന്നത് പൊതുവെ കുറവാണ്.
അതിനാൽ ഒരുശതമാനം സെസ് കെട്ടിട ഉടമയുടെ ബാധ്യതയിൽ വരുന്നതല്ല. കെട്ടിടം പൂർത്തിയാകുന്നതോടെ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽഡർ ഒടുേക്കണ്ടതാണ് ഈ തുക. പക്ഷേ, മിക്ക ബിൽഡർമാരും ഇക്കാര്യം പുറത്ത് പറയാറില്ല.തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ബിൽഡറുടെ ബാധ്യതയിൽ വരുന്നതാണ്. അതുകൊണ്ടാണ് തൊഴിൽവകുപ്പ് അപ്രകാരമൊരു നിബന്ധന കൊണ്ടുവന്നത്. ’96ന് ശേഷമുള്ള കണക്കനുസരിച്ച് ഈയിനത്തിൽ സർക്കാറിന് 300 കോടിയോളം പിരിഞ്ഞുകിട്ടാനുണ്ട്.
തൊഴിൽവകുപ്പിെൻറ പ്രവർത്തനങ്ങൾ ഓൺലൈൻ ആക്കിയതോടെയാണ് നടപടിയും വേഗത്തിലായത്. നേരത്തേയും നോട്ടീസുകൾ പലർക്കും അയച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവും ഫയലുകൾ നീക്കുന്നതിലെ കാലതാമസവും കാരണം നടപടികൾ ശക്തമായിരുന്നില്ല. നോട്ടീസ് കിട്ടിയവർ തുകയടച്ചില്ലെങ്കിൽ റവന്യൂറിക്കവറിയുണ്ടാകും. പുതുതായി കെട്ടിടങ്ങൾ നിർമിക്കുന്നവർ ബിൽഡർമാരെക്കൊണ്ട് ക്ഷേമനിധിയിലേക്ക് തുകയടപ്പിച്ച് രശീതി സൂക്ഷിക്കണമെന്നും തൊഴിൽവകുപ്പ് നിർദേശിക്കുന്നു.
തുക കെട്ടിടങ്ങളുടെ പഴക്കവും ഏരിയയും കണക്കാക്കി
കൊച്ചി: കെട്ടിടത്തിെൻറ പ്ലിന്ത് ഏരിയ അടിസ്ഥാനമാക്കിയാണ് ക്ഷേമനിധിയിലേക്കുള്ള തുക നിശ്ചിക്കുന്നത്. പി.ഡബ്ല്യു.ഡി എൻജിനീയർ ഉൾപ്പെട്ട സമിതി കെട്ടിടം പരിശോധിച്ച് തുക തീരുമാനിക്കും. ആക്ഷേപങ്ങളും പരാതികളുമുള്ളവർക്ക് അതുസംബന്ധിച്ച രേഖകൾ ഹാജരാക്കാനും അവസരമുണ്ട്. തുടക്കത്തിൽ ഒട്ടേറെ പരാതികൾ വന്നതിെൻറ അടിസ്ഥാനത്തിലാണ് ഹൈകോടതി നിർദേശപ്രകാരം തുക നിശ്ചയിക്കാൻ പി.ഡബ്ല്യു.ഡി എൻജിനീയർ ഉൾപ്പെട്ട സമിതിയെ വെച്ചത്.
നേരേത്ത തദ്ദേശസ്ഥാപനങ്ങളിൽനിന്ന് കിട്ടുന്ന അസസ്മെൻറ് സർട്ടിഫിക്കറ്റ് പ്രകാരം ലേബർ ഓഫിസർമാരാണ് തുക നിശ്ചയിച്ചിരുന്നത്. 1996നും 2000ത്തിനും ഇടയിൽ നിർമിച്ച കെട്ടിടം അസസ് ചെയ്യുന്നത് ഒരു രീതിയിലും 2000ത്തിനു മുകളിൽ ഓരോ അഞ്ചുവർഷം വീതം കണക്കാക്കി 2020വരെ നിർമിച്ച കെട്ടിടങ്ങൾക്ക് വെവ്വേറെ രീതികളിലുമാണ് അസസ്മെൻറ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
