കെട്ടിടം നിർമിക്കും മുമ്പ് ‘റോഡ് ലിസ്റ്റ്’ പരിശോധിക്കാം
text_fieldsകൊല്ലം: റോഡിനോട് ചേർന്ന് കെട്ടിടം നിർമിക്കും മുമ്പ് ഇനി ‘റോഡ് ലിസ്റ്റ്’ പരിേ ശാധിക്കാം. വിവിധ വിഭാഗം റോഡുകളിൽനിന്ന് നിശ്ചിത ദൂരം പാലിച്ചുവേണം കെട്ടിടനിർമാ ണം എന്ന ചട്ടം പാലിക്കാത്തതിനാൽ കെട്ടിടത്തിന് നമ്പർ ലഭിക്കാത്ത അവസ്ഥ ഒഴിവാക്കാനാ ണിത്. ഇതിനായി സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പൊതുജനങ്ങൾക്ക് വ്യക്തമായി കാ ണത്തക്ക വിധം റോഡ് ലിസ്റ്റ് പരസ്യപ്പെടുത്തണമെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് മാർഗനിർദേശം പുറപ്പെടുവിച്ചു.
ദേശീയപാത, സംസ്ഥാനപാത, ജില്ല റോഡ് എന്നിവയോട് ചേർന്നുകിടക്കുന്ന ഭൂമിയിൽ റോഡതിർത്തിയിൽനിന്ന് മൂന്ന് മീറ്റർ വിട്ട് വേണം കെട്ടിടം നിർമിക്കാൻ. മൂന്നു മീറ്റർ ദൂരപരിധി ബാധകമാക്കേണ്ട പഞ്ചായത്തിലെ മറ്റ് റോഡുകളും പൊതുവഴികളും ഏതെല്ലാമായിരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് തീരുമാനിക്കണം. ഓരോ റോഡിെൻറയും പ്രാധാന്യം, വികസനസാധ്യത, ജന-വാഹന സാന്ദ്രത, നിലവിലെ വീതി, നീളം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഇക്കാര്യം തീരുമാനിക്കാൻ. ഇത്തരത്തിൽ പഞ്ചായത്ത് യോഗം ചേർന്ന് തയാറാക്കുന്ന ‘റോഡ് ലിസ്റ്റ്’ പരസ്യപ്പെടുത്തണം. ഇതിൽ തീരുമാനം എടുക്കാത്ത ഗ്രാമപഞ്ചാത്തുകൾ അടിയന്തരമായി നടപടിയെടുക്കണം.
പഞ്ചായത്ത് റോഡുകൾ വിജ്ഞാപനം ചെയ്തിട്ടുള്ളതാണോ അല്ലയോ എന്ന് കാണിക്കുന്ന വ്യക്തമായ ബോർഡുകൾ റോഡിെൻറ ആരംഭ ഭാഗത്തും അവസാന ഭാഗത്തും പ്രദർശിപ്പിക്കണം. ഗ്രാമപഞ്ചായത്തുകളിൽ കെട്ടിടനിർമാണ അനുമതിക്കുള്ള അപേക്ഷകളിൽ കാലതാമസം വരുന്ന സാഹചര്യത്തിലാണ് റോഡതിർത്തിയിലെ നിർമാണത്തെക്കുറിച്ച് വ്യക്തത വരുത്തിയത്. സമയപരിധിക്കുള്ളിൽ കെട്ടിടനിർമാണ അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ അധ്യക്ഷതയിൽ അസി. എൻജിനീയർ കൺവീനറും വൈസ് പ്രസിൻഡറും വികസനസമിതി ചെയർമാനും അംഗങ്ങളുമായ സമിതി രൂപവത്കരിക്കണം.
ഇൗ സമിതി എല്ലാ മാസവും യോഗം ചേർന്ന് അനുമതി നൽകുന്നതിൽ അനാവശ്യ കാലതാമസമുണ്ടായോ, പെർമിറ്റ് നൽകാതിരിക്കുന്നതിെൻറ കാരണം വസ്തുനിഷ്ഠമാണോ എന്ന് പരിശോധിക്കണം. സമിതി എല്ലാ ഗ്രാമപഞ്ചായത്തിലും രൂപവത്കരിച്ചിട്ടുണ്ടെന്നും യോഗം ചേരുന്നുണ്ടോയെന്നും പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
