Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെട്ടിടനിർമാണം:...

കെട്ടിടനിർമാണം: അപാകതയുണ്ടെങ്കിൽ 15 ദിവസത്തിനകം ഉടമയെ അറിയിക്കണം

text_fields
bookmark_border
കെട്ടിടനിർമാണം: അപാകതയുണ്ടെങ്കിൽ 15 ദിവസത്തിനകം ഉടമയെ അറിയിക്കണം
cancel

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി ഉ​ട​മ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തെ അ​റി​യി​ച്ചാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രി​ക്ക​ണ​മെ​ന്ന്​ ത​ദ്ദേ​ശ​വ​കു​പ്പ്. കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ട​മ​ക​ൾ​ക്ക്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി, കേ​ര​ള പ​ഞ്ചാ​യ​ത്തീ​രാ​ജ്​ ച​ട്ട​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

ഇ​ത്​ പ്ര​കാ​രം കെ​ട്ടി​ട​ത്തി​​െൻറ നി​ർ​മാ​ണ​മോ പു​തു​ക്കി​പ്പ​ണി​യ​ലോ പൂ​ർ​ത്തി​യാ​യി അ​തി​ൽ താ​മ​സം ആ​രം​ഭി​ക്കു​ക​യോ മ​റ്റ്​ ആ​വ​ശ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്ന​ അ​ന്നു​മു​ത​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ട​മ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​ക്ക്​ നോ​ട്ടീ​സും വ​സ്​​തു​നി​കു​തി റി​േ​ട്ട​ണും ന​ൽ​ക​ണം. കൂ​ടാ​തെ നി​ല​വി​ലെ അ​ർ​ധ​വ​ർ​ഷാ​രം​ഭം മു​ത​ൽ പു​തു​ക്കി​യ വാ​ർ​ഷി​ക വ​സ്​​തു​നി​കു​തി​യും ന​ൽ​​ക​ണം. കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന്​ ഉ​ട​മ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തെ അ​റി​യി​ക്കു​ന്ന തീ​യ​തി മു​ത​ൽ നി​കു​തി ഇൗ​ടാ​ക്കു​ന്ന വ്യ​വ​സ്ഥ​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. 

എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കെ​ട്ടി​ട​നി​ർ​മാ​ണ​ച​ട്ട​ങ്ങ​ൾ അ​നു​ശാ​സി​ക്കു​ന്ന വി​ധ​മാ​ണ്​ നി​ർ​മാ​ണ​മെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന തീ​യ​തി മു​ത​ലേ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​റു​ള്ളൂ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്​ മു​ത​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ചി​ല അ​പേ​ക്ഷ​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ കെ​ട്ടി​ടം ഉ​പ​യോ​ഗി​ക്കാ​തെ​ത​ന്നെ നി​കു​തി ന​ൽ​കേ​ണ്ടി​വ​രു​ന്നെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്​. പ​ല കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും ഇൗ ​കാ​ല​താ​മ​സം സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രു​ത്തി​വെ​ക്കു​ന്നു.

ഇ​നി മു​ത​ൽ ​ഉ​ട​മ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യെ​ന്ന്​ അ​റി​യി​ച്ചാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി ഉ​ട​മ​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​ണ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​തെ​ങ്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ങ്ങ​നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി വേ​ണം 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കേ​ണ്ട​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കു​ന്ന തീ​യ​തി മു​ത​ലു​ള്ള വ​സ്​​തു​നി​കു​തി ഇൗ​ടാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsBuilding constructionLSGD
News Summary - Building construction: local self govt department order to clarify about issuing of ownership certificate
Next Story