കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണു; രണ്ട് പേർക്ക് പരിക്ക്
text_fieldsകോട്ടയം:കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം പൊളിഞ്ഞു വീണു: രണ്ട് പേർക്ക് നിസാര പരിക്കേറ്റു.പതിനാലാം വാർഡിലെ കെട്ടിടമാണ് പൊളിഞ്ഞു വീണത്. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് തകർന്നത്.അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം.
ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്. ഈ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും പഴയ സാധനങ്ങൾ ഇടുന്ന സ്ഥലമാണെന്നും സംഭവ സ്ഥലം സന്ദർശിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അടച്ചിട്ടിരുന്ന കെട്ടിടത്തിൻ്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞു. എന്താണ് നോക്കിയിട്ട് പറയാം.
പുതിയ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയായെന്നും ഷിഫ്റ്റിങ്ങിനായുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. എന്താണ് അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെട്ടിടത്തിൽ പഴയ സ്ട്രച്ചർ ഉൾപ്പെടെ ആശുപത്രി സാധനങ്ങൾ കാണാം. കെട്ടിടം അടച്ചിട്ടിരുന്നെങ്കിലും എങ്ങനെ ആൾക്കാർ ഇവിടെ എത്തിയെന്നതിൽ വ്യക്തമല്ല. മൂന്ന് നിലകെട്ടിടത്തിൻ്റെ താഴത്തെ രണ്ട് നിലകളും ഉപയോഗിക്കുന്നില്ലെന്നും മുകളിലെ നിലയിൽ മാത്രമാണ് വാർഡുള്ളതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ പ്രതികരിച്ചു. ഇവിടയുണ്ടായിരുന്ന നൂറിലധികം രോഗികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

