Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നബിദിന റാലിക്കിടെ പോത്തിന്റെ ആക്രമണം; സ്ത്രീക്കും കുട്ടികൾക്കും പരിക്ക്

text_fields
bookmark_border
നബിദിന റാലിക്കിടെ പോത്തിന്റെ ആക്രമണം; സ്ത്രീക്കും കുട്ടികൾക്കും പരിക്ക്
cancel

മൂവാറ്റുപുഴ: നബിദിന റാലിക്കിടയിലേക്ക് ഓടിക്കയറിയ പോത്തിന്റെ ആക്രമണത്തില്‍ സ്ത്രീക്കും നിരവധി കുട്ടികള്‍ക്കും പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടപീടിക നൂറുല്‍ ഇസ്‍ലാം മദ്റസ സംഘടിപ്പിച്ച റാലിക്കിടെയാണ് പോത്തിന്റെ ആക്രമണം.

റാലിയിൽ പ​ങ്കെടുക്കാനെത്തിയ മദ്റസ വിദ്യാര്‍ഥികള്‍ക്കും കാണാനും മറ്റും എത്തിയ സ്ത്രീകള്‍ക്കും ഇടയിലേക്കാണ് പോത്ത് ഓടിക്കയറിയത്. ഇതോടെ ആളുകൾ ചിതറിയോടി. ഇതിനിടെ സ്ത്രീക്ക് പോത്തിന്‍റെ കുത്തേല്‍ക്കുകയായിരുന്നു. പോത്തിനെ കണ്ട് ഓടുന്നതിനിടെ വീണും മറ്റുമാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി വെസ്റ്റ് മുളവൂര്‍ ജുമാ മസ്ജിദില്‍ നബിദിനം പ്രമാണിച്ച് അറുക്കാന്‍ കൊണ്ടുവന്ന പോത്ത് രാത്രി തന്നെ വിരണ്ടോടിയിരുന്നു. ഇതിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് നബിദിന റാലിയിലേക്ക് ഓടിക്കയറിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Buffalo attack during milad rally; Injury to women and children
Next Story