അടിസ്ഥാനവര്‍ഗത്തെ അവഗണിച്ച ബജറ്റ്- കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം : രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളെയും കര്‍ഷകരെയും പിന്നാക്കക്കാരെയും അവഗണിച്ച ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ആദായനികുതി അടയ്ക്കുന്ന ജനസംഖ്യയുടെ ഏഴി ശതമാനം വരുന്നവര്‍ക്ക് നല്കിയ ഇളവ് സ്വാഗതാര്‍ഹമാണെങ്കിലും ബാക്കിയുള്ള 93 ശതമാനം പേരുടെ കാര്യത്തിലും ജാഗ്രതയോ പരിഗണനയോ ഉണ്ടായില്ല.
തൊഴിലില്ലായ്മ, വിലക്കയറ്റം, ഉല്പന്നങ്ങളുടെ വിലയിടിവ്, ദാരിദ്ര്യം തുടങ്ങിയ നിരവധി പ്രശ്നങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ കഴിയുന്നവരാണ് ഈ ജനവിഭാഗം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുപോലും വേണ്ടത്ര പരിഗണന കിട്ടിയില്ല. നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്ന രാജ്യത്തെ കര്‍ഷകരുടെ ദീര്‍ഘകാല സ്വപ്നവും സഫലമായില്ല. രാജ്യമെമ്പാടും നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. രാജ്യത്ത് മധ്യവര്‍ഗം മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാനവര്‍ഗവുമുണ്ട്.
ഉല്പന്നങ്ങളുടെ വിലയും നികുതിയും കുറയ്ക്കാത്ത കാലത്തോളം ചെറിയ ഇളവുകള്‍കൊണ്ട് പ്രയോജനം ഉണ്ടാകില്ല. ചെറിയ ഇളവ് നല്കി വലിയ തുകയാണ് ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത്. ജി.എസ്.ടി കുറക്കുക എന്നത് രാജ്യമെമ്പാടും മുഴങ്ങുന്ന സാധാരണക്കാരുടെ നിലവിളിയാണ്. ഏറ്റവും അനിവാര്യമായ അത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ തയാറായില്ല. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഭാവനാസമ്പൂര്‍ണമായ നടപടികളും പ്രതീക്ഷിച്ചതാണ്.
ഇന്‍ഷ്വറന്‍സ് മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം കൊണ്ടുവരുന്നത് ഈ മേഖല വിദേശമൂലധന ശക്തികള്‍ക്ക് അടിയറവ് വെക്കുന്നതിനു തുല്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് തീറെഴുതുന്ന പ്രക്രിയക്കിടയിലാണ് വിദേശികളേയും ആനയിക്കുന്നത്. മൂലധനച്ചെലവ് ഒട്ടും വര്‍ധിപ്പിക്കാതെയാണ് വികസിത ഭാരതത്തെക്കുറിച്ച് ധനമന്ത്രി ഘോരഘോരം പ്രസംഗിച്ചത്. ഇതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകം മാത്രമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റ് കേരളത്തെ പൂർണമായും നിരാശപ്പെടുത്തി. വയനാട് പാക്കേജിനെ കുറിച്ച് പരാമര്‍ശമില്ല.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

