Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്; സ്വന്തം...

ബജറ്റ്; സ്വന്തം പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നിത് നഗരസഭകൾക്ക് മുനിസിപ്പൽ ബോണ്ടുകൾ പുറത്തിറക്കാം; ഗ്രാമപഞ്ചായത്തുകൾക്കും വായ്പയെടുക്കാം

text_fields
bookmark_border
ബജറ്റ്; സ്വന്തം പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നിത് നഗരസഭകൾക്ക് മുനിസിപ്പൽ ബോണ്ടുകൾ പുറത്തിറക്കാം; ഗ്രാമപഞ്ചായത്തുകൾക്കും വായ്പയെടുക്കാം
cancel

ത​ദ്ദേശ സ്ഥാപനങ്ങൾക്ക് 10189 കോടി

തിരുവനന്തപുരം: ത​ദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പയെടുക്കുന്നതിനുള്ള സഹായമുൾപ്പെടെ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. പ്രാദേശിക സർക്കാറുൾക്കുള്ളിൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതിന് സർക്കാർ രാഷ്ട്രീയം നോക്കാറില്ലെന്നും വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഫണ്ട് വിതരണം ചെയ്യാറുള്ളതന്നും കൃത്യമായ ഇടവേളകളിൽ സംസ്ഥാന ധനകമീഷനെ നിയമിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യാറുണ്ടെന്നും പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി പറഞ്ഞു.

2026-27 വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ജനറൽ പർപ്പസ് ഫണ്ട്, ജനറൽ ഫണ്ട്, മെയിന്റനൻസ് ഫണ്ട് എന്നിവ 3236, 4315 ആയാണ് വർധിപ്പിച്ചത്. ഇത് മുൻ വർഷങ്ങളെ അ​പേക്ഷിച്ച് 786.96 കോടി രൂപ കുടുതലാണ്. 2026-27 വർഷത്തിൽ 10189 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കുള്ള വികസനത്തിന് നീക്കിവെച്ചു. 1189 കോടി രൂപയുടെ വർധന. ഖരമാലിന്യ സംസ്കരണത്തിന് നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് 160 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 45 കോടി രൂപയുടെ വർധനവാണിത്.

നികുതി-നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന് പ്രാദേശിക സർക്കാരുകളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന് വലിയ സാധ്യതയുണ്ട്. ഇതിനായി പ്രാദേശിക സർക്കാരുകളെ ശാക്തീകരിക്കാൻ ലോക്കൽ ബോർഡ് ഓഫ് ഫൈനാൻസ് രൂപവത്കരിക്കും. നിരക്കുകൾ വർധിപ്പിക്കാതെ തന്നെ ആധുനിക സാ​​​​ങ്കേതിക വിദ്യകൾ ഉപയോഗിച്ചും ആസ്തികൾ ഉപയോഗിച്ചും വരുമാനം വർധിപ്പിക്കുന്ന തദ്ദേശ സർക്കാറുകൾക്ക് പ്രോത്സാഹന സമ്മാനമായി ഫണ്ടുകൾ നൽകും.

തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന വലിയ പദ്ധതികൾക്ക് ഫണ്ട് ലഭിക്കുന്നതിനായി മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിന് സഹായിക്കും. അവർക്ക് അതിന് ആവശ്യമായ സഹയ സഹകരണങ്ങൾ നൽകും. ഇതേ ലക്ഷ്യം മുൻ നിർത്തി ഗ്രാമപഞ്ചായത്തുകളെയും വായ്പയെടുക്കുന്നതിന് അനുവദിക്കും.

സി.എസ്.ആർ ഫണ്ട് കൂടുതൽ ഉപയോഗിക്കുന്നതിന് സഹായിക്കും. നഗരസഭകൾക്കും കോർപറേഷനുകൾക്കും പുറമെ നടക്കുന്ന നഗരവത്കരണത്തിന് തദ്ദേശ സ്ഥാനപങ്ങളെ സഹായിക്കും.

ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും. ഏപ്രിൽ മുതൽ നിലവിൽ വരും. മുൻ ജനപ്രതിനിധികൾക്ക് ക്ഷേമനിധി ആരംഭിക്കും. ഇതിനായി 250 കോടി സമാഹരിക്കും. ക്ഷേമനിധി ആരഭിക്കുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നതും സംബന്ധിച്ച് ക്ഷേമനിധി ഭരണസമിതിക്ക് നടപടികൾ സ്വകരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financeFundskerala bugetLocal self govt
News Summary - Budget; Municipalities can issue municipal bonds to find funds for their own projects; Gram Panchayats can also take loans
Next Story