ഭൂരിഭാഗം സാധനങ്ങളുടെയും വില ഉയരും; സർക്കാർ ഫീസുകൾ അഞ്ച് ശതമാനം കൂട്ടി
text_fieldsതിരുവനന്തപുരം: പ്രളയ അതിജീവനത്തിന് പ്രഖ്യാപിച്ച പ്രളയ സെസ് ഭൂരിഭാഗം സാധനങ്ങ ൾക്കും സേവനങ്ങൾക്കും ബാധകമാക്കിയതോടെ വരുന്നത് വൻ വില പ്രളയം. രണ്ട് വർഷത്തേക്ക ് സാധന വിലയിലാണ് സെസ്. ഇതോടെ, വിലക്കയറ്റവും നിരക്കുവർധനയും വ്യാപകമാകും. പ്രളയ സെസ് വഴി വർഷം 600 കോടിയാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവില വർധിപ്പിച്ചും ഫീസുകൾ കൂട്ടിയും മറ്റും 1785 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നു.
● ജി.എസ്.ടി നിരക്ക് 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ പട്ടികയിൽ വരുന്ന ചരക്കുകൾക്കും സേവനങ്ങൾക്കുമാണ് വിലയുടെ ഒരു ശതമാനം സെസ് ഇൗടാക്കുക. ബൈക്ക്, കാർ, വാഹന സ്പെയർ പാർട്സ്, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, നെയ്, വെണ്ണ, കണ്ടൻസ്ഡ് മിൽക്, ബിസ്കറ്റ്, പ്ലൈവുഡ്, കയർ, കമ്പ്യൂട്ടർ പ്രിൻറർ, ടൂത്ത് പേയ്സ്റ്റ്, േസാപ്പ്, ടി.വി, സ്കൂൾ ബാഗ്, നോട്ട് ബുക്ക്, കണ്ണട, മുള ഉരുപ്പിടി, സിമൻറ്, മാർബിൾ, ഗ്രാനൈറ്റ്, കമ്പി, സെറാമിക് ടൈൽ, കാർ, എ.സി, ഫ്രിഡ്ജ്, ശീതള പാനീയങ്ങൾ, പായ്ക്ക്ഡ് ജ്യൂസ് എന്നിവക്ക് വിലകൂടും. അഞ്ച് ശതമാനത്തിൽ താഴെ ജി.എസ്.ടിയുള്ള സാധനങ്ങൾക്ക് സെസില്ല.
● ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിക്കും, 400 കോടി അധിക വരുമാനം.
● വിവിധ വകുപ്പുകളുടെ സേവന നിരക്കും ഫീസും അഞ്ച് ശതമാനം ഉയർത്തി.
● ബിയർ, വൈൻ ഉൾെപ്പടെ എല്ലാത്തരം മദ്യങ്ങളുടെയും ആദ്യ വിൽപനയിലെ നികുതിയിൽ രണ്ട് ശതമാനം വർധന, 180 കോടി അധിക വരുമാനം.
● സിനിമ ടിക്കറ്റിന് വീണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ വിനോദനികുതി. നിലവിലെ ടിക്കറ്റ് നിരക്കിൽ പത്ത് ശതമാനമാണ് വർധന. ഇതോടെ ആകെ നികുതി 28 ശതാനമാകും.
● നിർമാണ മേഖലക്ക് തിരിച്ചടി.
● മോേട്ടാർസൈക്കിൾ, കാറുകൾ, സ്വകാര്യ സർവിസ് വാഹനങ്ങൾ എന്നിവയുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. ഇവയുടെ വില വർധിക്കും, 200 കോടി അധിക വരുമാനം.
● സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്ക് 0.25 ശതമാനം സെസ്, അത്രയും നികുതി കൂടുതൽ നൽകണം.
● സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴെയോ സ്ലാബിൽപെട്ടവക്ക് നികുതി വർധനയില്ല. കോംപോസിഷൻ സ്വീകരിച്ച ചെറുകിട വ്യാപാരികൾക്കും സെസില്ല.
● വലിയ വീടുകളുടെ ആഡംബര നികതി പ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ കൂട്ടി. 3000-5000 ചതുരശ്ര അടി -4000 രൂപ, 5001-7500 ചതുരശ്ര അടി -6000 രൂപ, 7501--10000 ചതുരശ്ര അടി -8000 രൂപ, 10000 ചതുരശ്ര അടിക്ക് മുകളിൽ -10000 രൂപ. 50 കോടി അധിക വരുമാനം.
● തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ച കംപ്ലീഷൻ പ്ലാൻ അടിസ്ഥാനത്തിലായിരിക്കും ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും.
● റവന്യൂ വകുപ്പിൽ സർട്ടിഫിക്കറ്റ് അപേക്ഷക്ക് അഞ്ച് രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒഴിവാക്കി.
● റവന്യൂ വകുപ്പിന് കീഴിലെ സേവനങ്ങൾക്കുള്ള നിരക്കുകളിൽ അഞ്ച് ശതമാനം വർധന. റവന്യൂ വകുപ്പിൽ സമർപ്പിക്കുന്ന അപ്പീൽ/റിവിഷൻ ഫീസ് 10 രൂപയിൽനിന്ന് 50 രൂപയാക്കി.
● ഇലക്ട്രോണിക് റെക്കോഡുകളും കരാറുകളും രജിസ്റ്റർ ചെയ്യാൻ സ്റ്റാമ്പ് ഡ്യൂട്ടിയും മുദ്രവിലയും ചുമത്തും. ഇതിനായി മുദ്രപത്ര നിയമത്തിൽ ദേഭഗതി.
● ഇ- സ്റ്റാമ്പ് വിപുലീകരിക്കും. കോർട്ട് ഫീ ഉൾപ്പെടെ ഇ-സ്റ്റാമ്പിെൻറ പരിധിയിൽ കൊണ്ടുവരും
● ആദായനികുതി നിയമത്തിൽ അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിനെതിെര അപ്പീൽ നൽകാൻ നൽകേണ്ട കോർട്ട് ഫീസിൽ മാറ്റം.
നവകേരളത്തിന് 25 പദ്ധതികൾ
തിരുവനന്തപുരം: നവകേരള നിർമാണത്തിന് 25 പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. തോമസ് െഎസക്കിെൻറ 10ാം ബജറ്റ്. പ്രളയദുരിതം മറികടക്കാൻ 4700 കോടിയുടെ ജീവനോപാധി പദ്ധതികൾക്കൊപ്പം പ്രളയത്തിൽ തകർന്ന കുട്ടനാടിനും വയനാടിനും ഒാഖിയുടെ ദുരിതം പേറുന്ന തീരമേഖലക്കും പ്രത്യേക പരിപാടികളും പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ വർധന അടക്കം നിരവധി ആശ്വാസ നടപടികളും രണ്ടു മണിക്കൂർ 47 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിലുണ്ട്.
● ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ചു, ഇനി 1200 രൂപ
● ആശ വർക്കർമാരുടെ ഒാണറേറിയത്തിൽ 500 രൂപ വർധന
● കുട്ടനാടിന് 1000 കോടിയുടെ രണ്ടാം പാക്കേജ്, വയനാട് കാപ്പിൽ മലബാർ ബ്രാൻഡിൽ, തീരദേശത്തിന് 1000 കോടിയുടെ പരിപാടികൾ
● റവന്യൂ സർട്ടിഫിക്കറ്റ് അപേക്ഷകൾക്ക് അഞ്ചു രൂപ കോർട്ട് ഫീ സ്റ്റാമ്പ് വേണ്ട
● ശബരിമലക്ക് 629 കോടി, തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി
● കെ.എസ്.ആർ.ടി.സിക്ക് 1000 കോടി
● സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ നടപടികൾക്ക് തുടക്കം
● ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡി.എ ഏപ്രിലിൽ പണമായി നൽകും
● 42 ലക്ഷം കുടുംബങ്ങൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്,
● സാധാരണ രോഗങ്ങൾക്ക് ഒരു ലക്ഷം വരെയും മാരകരോഗങ്ങൾക്ക് അഞ്ചു ലക്ഷം വരെയും കവറേജ്
● ജീവനക്കാർക്കും പെൻഷൻകാർക്കുമായി സമഗ്ര ആരോഗ്യ ഇൻഷുറൻസ്
● എൻഡോസൾഫാൻ ദുരിതബധിതർക്ക് 20 കോടി
● കേരള ബാങ്ക് ഇക്കൊല്ലം
● തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയവും എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകളും
● െഎ.ടി പാർക്കുകളിൽ ലക്ഷം തൊഴിലവസരം
● കൃഷിക്ക് 2500 കോടി. നാളികേര ഉൽപാദന വർധനക്ക് 170 കോടി, 20 കോടിയുടെ റൈസ് പാർക്കുകൾ.
● റബറിന് 500 കോടി
● 10,000 ഇലക്ട്രിക് ഒാേട്ടാകൾക്ക് സബ്സിഡി* ഇലക്ട്രിക് വാഹന രജിസ്ട്രേഷന് നികുതിയിളവ്
● തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസിലേക്ക്
● ദേശീയ ജലപാത 2020ൽ,
● 55,000 േകാടിയുടെ തെക്ക്-വടക്ക് സമാന്തര റെയിൽപാത ഏഴുവർഷം കൊണ്ട്
● കേരള ബോട്ട് ലീഗ് വരുന്നു, തടിക്ക് പകരം കയർബോർഡ്, ആലപ്പുഴയിൽ 20 കോടിയുെട ഫാക്ടറി
● പ്രവാസിക്ഷേമത്തിന് 81 കോടി
● സ്ത്രീകൾക്ക് 1420 കോടിയുെട പദ്ധതികൾ
● 10,000 പട്ടിക വിഭാഗക്കാർക്ക് േപ്ലസ്മെൻറ്
● ഭൂരഹിത-ഭവന രഹിതർക്ക് ഭവന സമുച്ചയത്തിന് 1296 കോടി
● വയോമിത്രം പരിപാടിക്ക് 30 കോടി
● 10 കോടി തൊഴിൽ ദിനം, വേതനം നൽകാൻ 2500 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി
● പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250 കോടി
● ആരോഗ്യ മേഖലക്ക് 4000 കോടി, വൈദ്യുതിക്ക് 1781 കോടി, മരാമത്തിന് 1376 കോടി, െഎ.ടിക്ക് 574 കോടി, ടൂറിസത്തിന് 372 േകാടി
● മാഹി-വളപട്ടണം കനാലിന് 600 കോടി
● അഞ്ച് വർഷത്തിൽ കൂടുതൽ നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ തുടരും.
● സർക്കാർ ഭൂമി പാട്ട കുടിശ്ശിക വരുത്തിയ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ.
● അണ്ടർ വാല്യൂവേഷൻ ഒറ്റത്തവണ തീർപ്പാക്കൽ 2020 മാർച്ച് വരെ നീട്ടും.
● ഭൂമി രജിസ്ട്രേഷൻ ഒഴികെ രജിസ്ട്രേഷനുകൾക്ക് നികുതിനിരക്കുകളും സംവിധാനവും ഏകീകരിക്കും. കോർട്ട്ഫീ യിലും പരിഷ്കരണം.
● ബിൽഡർ വസ്തു ഉടമയുമായി ചേർന്ന് വികസിപ്പിച്ച് വിൽക്കാൻ ഉണ്ടാക്കുന്ന കരാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി എട്ടിൽനിന്ന് ഒരു ശതമാനമാക്കും.
● കമ്പനികളുടെ രജിസ്ട്രേഷന് മുദ്രവില കുറയ്ക്കും.
● ആധാരം രജിസ്ട്രേഷൻ, പോക്കുവരവ് സംയോജിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
