Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ​ജ​റ്റ്; വ​രു​മാ​ന...

ബ​ജ​റ്റ്; വ​രു​മാ​ന വ​ർ​ധ​ന​വി​ന് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം

text_fields
bookmark_border
ബ​ജ​റ്റ്; വ​രു​മാ​ന വ​ർ​ധ​ന​വി​ന് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ വി​ഭ​വ​സ​മാ​ഹ​ര​ണ​വും യ​ഥാ​ർ​ഥ ധ​ന​സ്ഥി​തി​യും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടെ​ന്ന് ധ​വ​ള​പ​ത്രം അ​ടി​വ​ര​യി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ല​വ് ചു​രു​ക്ക​ലും മു​ണ്ടു​മു​റ​ക്കി​യു​ടു​ക്ക​ലും മാ​ത്ര​മ​ല്ല, വ​രു​മാ​ന വ​ർ​ധ​ന​വി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും ബ​ജ​റ്റി​ൽ ഉ​ണ്ടാ​യേ​ക്കും. ഇ​ന്ദി​ര ഗാ​ര​ന്റി​യി​ൽ പ്ര​ഖ്യാ​പി​ച്ച വ​യോ​ജ​ന വ​കു​പ്പ് യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും വ​യോ​ജ​ന ക്ഷേ​മ​ത്തി​ന് വി​പു​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നി​കു​തി കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​നും സ്വ​ർ​ണ​വി​പ​ണി പോ​ലു​ള്ള പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ജി.​എ​സ്.​ടി സ​മാ​ഹ​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​നും നി​കു​തി വ​കു​പ്പി​നെ സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്കാ​ൻ ആ​ലോ​ച​ന സ​ജീ​വ​മാ​ണ്.

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ വ​ലി​യ ജ​ന​കീ​യ വി​ജ​യം കൈ​വ​രി​ച്ചെ​ങ്കി​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് വ​രു​ത്തി​വെ​ക്കു​ന്ന വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത താ​ങ്ങാ​ൻ ഖ​ജ​നാ​വി​നെ പ്രാ​പ്ത​മാ​ക്കു​ക പ്ര​ധാ​ന​മാ​ണ്. ഇ​ട​തു​സ​ർ​ക്കാ​ർ അ​വ​സാ​ന മാ​സ​ങ്ങ​ളി​ൽ തു​ട​ങ്ങി​വെ​ച്ച സ്ത്രീ​സു​ര​ക്ഷ പെ​ൻ​ഷ​ൻ പ​ദ്ധ​തി തു​ട​ർ​ന്നേ​ക്കും. പ​ക്ഷേ, ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല​ട​ക്കം വി​ശ​ദ​മാ​യ പു​നഃ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​വും കി​ഫ്ബി​യെ പൂ​ർ​ണ​മാ​യി ധ​ന​വ​കു​പ്പി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​തു​മ​ട​ക്കം പു​നഃ​സം​ഘ​ട​നാ നീ​ക്ക​ങ്ങ​ളു​മു​ണ്ടാ​യേ​ക്കും. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ന​ത്ത ന​ഷ്ടം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ഇ​തി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ത​ന്ത്ര​പ്ര​ധാ​ന​മ​ല്ലാ​ത്ത പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ ല​യി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഉ​യ​ർ​ന്ന ലാ​ഭ​മു​ണ്ടാ​ക്കു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നെ ന​ഷ്ട​ത്തി​ലോ​ടു​ന്ന സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​നു​മാ​യി ല​യി​പ്പി​ക്ക​ണ​മെ​ന്ന ധ​വ​ള​പ​ത്ര ശി​പാ​ർ​ശ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശേ​ഷി​ച്ചും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budgetbudgetVD SatheesanKerala
News Summary - Budget; Expect announcements to boost revenue
Next Story