ബജറ്റ്: ലക്ഷ്യമിടുന്നത് അമിതബാധ്യത അടിച്ചേൽപ്പിക്കാതെ വരുമാന വർധന -ധനമന്ത്രി
text_fieldsകെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ജനങ്ങൾക്ക് അമിത ബാധ്യത അടിച്ചേൽപ്പിക്കാതെ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ സ്വീകരിക്കുമെന്നും ഇതിനുള്ള മാന്ത്രിക വടികളുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേന്ദ്രസർക്കാറിന്റെ അവഗണനക്കിടയിലും കേരളം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സംസ്ഥാനത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഇടപെടലുകൾ ബജറ്റിലുണ്ടാകും. പരിമിതികൾ തരണം ചെയ്‌ത് സംസ്ഥാനത്തെ മുന്നോട്ടു നയിക്കുകയാണ് ലക്ഷ്യം. കേന്ദ്രബജറ്റിൽ മാന്ദ്യവിരുദ്ധ പാക്കേജ് പ്രതീക്ഷിച്ചിരുന്നു.
അത് ഉണ്ടാകാത്തത് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്. വിൽപന നികുതി വർധിക്കണമെങ്കിൽ ആളുകളുടെ കൈയിൽ പണമെത്തണം. നിർമാണ മേഖല സ്തംഭനാവസ്ഥയിലാണ്. കേരളം സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ അല്ലെങ്കിലും സർക്കാർ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്. എല്ലാ വിഭാഗത്തിനും ഇഷ്‌ടപ്പെട്ട ബജറ്റാകും അവതരിപ്പിക്കുക. പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ കാര്യങ്ങൾ നന്നായി മുന്നോട്ടുകൊണ്ടുപോകുന്ന സർക്കാറാണ് കേരളത്തിലേതെന്ന് ജനങ്ങൾക്കറിയാം. അതു സംരക്ഷിക്കുന്ന ഇടപെടലുകളുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

