ബുദ്ധപ്രതിമ അടിച്ചു തകര്‍ത്തു; പിന്നിൽ സി.പി.എമ്മെന്ന് ആരോപണം
text_fieldsപത്തനംതിട്ട: കൊടുമണ്‍ ഐക്കരേത്ത് മംഗലം കുന്നില്‍ ഡി.എച്ച്.ആർ.എം ബൗദ്ധാചാര സംസ്ഥാനകേന്ദ്രമായ ബുദ്ധപഗോഡയില്‍ സ്ഥാപിച്ചിരുന്ന ബുദ്ധപ്രതിമ വ്യാഴാഴ്ച രാത്രി അടിച്ചുതകര്‍ത്തു. 2011ല്‍ ഡി.എച്ച്.ആർ.എം സ്ഥാപകന്‍ തത്തുഅണ്ണന്‍ സ്ഥാപിച്ച ബുദ്ധവിഗ്രഹമാണ് തകർത്തത്. സി.പി.എമ്മാണ് പ്രതിമ തകർത്തതെന്ന് ഡി.എച്ച്.ആർ.എം ആരോപിച്ചു. രാത്രി 10ഒാടെ സ്ഥലത്തെ ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകർ വടിവാളും മാരകായുധങ്ങളുമായെത്തി പഗോഡയിലെ ബുദ്ധപ്രതിമ തകര്‍ക്കുകയായിരുന്നുവെന്ന് ഡി.എച്ച്.ആർ.എം പ്രവർത്തകർ പറയുന്നു.
മുമ്പ് പഗോഡ സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയിരുന്ന ബോധിവൃക്ഷം വെട്ടിമാറ്റുകയും ആ സ്ഥാനത്ത് പാര്‍ട്ടി കൊടിമരം നാട്ടുകയും രാത്രി കൊടിമരം പിഴുത് പഗോഡയില്‍ കൊണ്ടിട്ട് ഡി.എച്ച്.ആർ.എമ്മാണ് ഇത് ചെയ്തതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പഗോഡയിലേക്കുള്ള ചൂണ്ടുപലകയും നശിച്ചിച്ചിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രതികളെ പിടികൂടിയിരുന്നില്ല. ഐക്കരേത്ത് പഠനക്യമ്പിൽ പ്രവര്‍ത്തകര്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണെന്ന് ഡി.എച്ച്.ആർ.എം ആരോപിക്കുന്നു.
28ന് അയ്യന്‍കാളിയുടെ 155ാം ജന്മവാര്‍ഷികദിനത്തില്‍ ചേരലും (സമൂഹ വിവാഹവും) വരമൊഴിയും (കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കല്‍) ചെയ്യാന്‍ ഇരിക്കെയാണ് സംഭവം. കൊടുമൺ എസ്.െഎയും ഡിവൈ.എസ്.പിയും ഫോറന്‍സിക് വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിെൻറ പിന്നിലെ യഥാർഥപ്രതികളെ പിടികൂടണമെന്ന് സംസ്ഥാന ചെയർേപഴ്സൻ സെലീന പ്രക്കാനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
