Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2019 10:29 PM IST Updated On
date_range 7 Sept 2019 10:29 PM ISTഅറബന മുട്ട് ആചാര്യന് ബക്കര്‍ എടക്കഴിയൂര്‍ നിര്യാതനായി
text_fieldsbookmark_border
ചാവക്കാട്: അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരൻ ബക്കര്‍ എടക്കഴിയൂ ര്‍ (77) നിര്യാതനായി. അറബന മുട്ടിനെ സ്കൂൾ കലോത്സവങ്ങളിലെ ഇഷ്ട കലയാക്കി മാറ്റിയതില്‍ വലിയ പങ്ക് വഹിച്ചു. രാജ്യത്തും വിദേശത്തും നിരവധി േവദികളിൽ അറബന മുട്ട് അവതരിപ്പിച്ചിട്ടുണ്ട്.
എടക്കഴിയൂർ ഉണിക്കണ്ടത്ത് മമ്മു, പാത്തുണ്ണി ദമ്പതിമാരുടെ മകനായി 1942ൽ ജനിച്ച ബക്കറിന് 2003ൽ സംഗീത നാടക അക്കാദമി പുരസ്കാരം നൽകി ആദരിച്ചു. ഫോക് ലോർ അക്കാദമി പുരസ്കാരം, മോയിൻകുട്ടി വൈദ്യർ സാഹിത്യ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളോളം സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ വിധി കർത്താവായിരുന്നു.
മാപ്പിള കലകളുടെ മത്സര-അവതരണ വേദികൾ തർക്കത്തിൽ കലാശിച്ചിരുന്ന കാലത്താണ്, ആധികാരിക വിവരങ്ങളടങ്ങിയ ‘ഒരു സുവർണ കല’, ‘അറബന മുട്ട്: ചിട്ടകളും പാട്ടുകളും’എന്നീ രണ്ട് പുസ്തകങ്ങൾ അദ്ദേഹം എഴുതിയത്. നിരവധി പരിശീലനക്കളരികളിൽ െഡമോൺസ്ട്രേറ്ററായിരുന്നു. വർഷങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളാൽ കിടപ്പിലായ ബക്കർ അണ്ടത്തോട് പെരിയമ്പലത്തുള്ള മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യ: കോലയിൽ ഖദീജ. മക്കൾ: പരേതനായ സുധീർ, ബനാസിർ, ഷാഹിന. മരുമക്കൾ: അഷറഫ്, ഉമർ, ഹഫ്സത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story