മകരവിളക്കിന് പുൽമേട്ടിൽ ബി.എസ്.എൻ.എൽ താൽക്കാലിക ടവർ സ്ഥാപിക്കും; നെറ്റ്‌വർക്ക് ലഭ്യമാക്കുക മൈക്രോവേവ് സംവിധാനം വഴി
text_fieldsശബരിമല പുൽമേടിലൂടെ പോകുന്ന തീർത്ഥാടകർ (ഫയൽ)
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബി.എസ്.എൻ.എൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു.
മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏർപ്പെടുത്തുന്നത്. ദുർഘടമായ പുല്ലുമേട് പരമ്പരാഗത തീർഥാടനപാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കുക.
നിലവിൽ പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂനിറ്റുകളാണ് പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80 ശതമാനം ഭാഗങ്ങളിലും 3ജി, 2ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ബി.എസ്.എൻ.എൽ വൃത്തങ്ങൾ വ്യക്തമാക്കി.
പത്തനംതിട്ട മുതൽ സന്നിധാനംവരെ 27ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് ഇത്തവണ ബി.എസ്.എൻ.എൽ സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

