Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്​.എൻ.എൽ...

ബി.എസ്​.എൻ.എൽ പുനരുദ്ധാരണ പാക്കേജിൽ ടെലികോം മന്ത്രാലയം ‘വെള്ളം ചേർത്തു’

text_fields
bookmark_border
ബി.എസ്​.എൻ.എൽ പുനരുദ്ധാരണ പാക്കേജിൽ ടെലികോം മന്ത്രാലയം ‘വെള്ളം ചേർത്തു’
cancel

തൃ​ശൂ​ർ: കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ബി.​എ​സ്.​എ​ൻ.​എ​ൽ-​എം.​ടി.​എ​ൻ.​എ​ൽ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജി​ൽ ടെ​ലി​കോം വ​കു​പ്പ്​ വെ​ള്ളം ചേ​ർ​ത്തു. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പാ​ക്കേ​ജി​ൽ നി​ർ​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ ര​ണ്ട്​ ക​മ്പ​നി​ക​ളു​ടെ​യും ​മൊ​ബൈ​ൽ ട​വ​റു​ക​ളും ഫൈ​ബ​ർ നെ​റ്റ്​​വ​ർ​ക്കും പ​ണ​യ​പ്പെ​ടു​ത്തി​യോ മ​റ്റോ ധ​ന​സ​മ്പാ​ദ​നം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ടെ​ലി​കോം വ​കു​പ്പ്​ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. പാ​ക്കേ​ജ്​ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​​പ്പെ​ട്ട്​ ര​ണ്ട്​ ക​മ്പ​നി​ക​ളു​ടെ​യും സി.​എം.​ഡി​മാ​ർ​ക്കും ടെ​ലി​കോം വ​കു​പ്പി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ​ക്കും അ​യ​ച്ച ഓ​ഫി​സ്​ മെ​മ്മോ​റാ​ണ്ട​ത്തി​ൽ വ​കു​പ്പി​ലെ പൊ​തു​​മേ​ഖ​ല കാ​ര്യ ഡ​യ​റ​ക്​​ട​ർ ഡോ. ​മ​ൻ​ദീ​പ്​ സി​ങ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട്​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭൂ​മി​യും കെ​ട്ടി​ട​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഫ​ണ്ട്​ സ​മാ​ഹ​രി​ക്കാ​നാ​ണ്​ മ​ന്ത്രി​സ​ഭ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ‘ധ​ന​സ​മ്പാ​ദ​നം’ എ​ന്നാ​ണ്​ അ​തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. സ്ഥാ​വ​ര-​ജം​ഗ​മ ആ​സ്​​തി പാ​ട്ട​ത്തി​ന്​ കൊ​ടു​ത്ത്​ പ​ണ​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ്​ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, മൊ​ബൈ​ൽ ട​വ​റു​ക​ളും ഫൈ​ബ​ർ നെ​റ്റ്​​വ​ർ​ക്കും പാ​ട്ട​ത്തി​ന്​ ​കൊ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​േ​മ്പാ​ള​ത്തി​ലെ ആ​വ​ശ്യം അ​നു​സ​രി​ച്ച്​ ഉ​ചി​ത​മാ​യ​തെ​ന്തും ചെ​യ്യാ​നാ​ണ്​ ടെ​ലി​കോം വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​​​െൻറ പു​രോ​ഗ​തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ ഉ​പ​ദേ​ഷ്​​ടാ​വ്​ ചെ​യ​ർ​മാ​നാ​യ സ​മി​തി അ​വ​ലോ​ക​നം ചെ​യ്യും.

സ്വ​യം വി​ര​മി​ക്ക​ലി​ലൂ​ടെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ചെ​ല​വ്​ കു​റ​ക്ക​ൽ, സ​ർ​ക്കാ​ർ ചെ​ല​വി​ൽ 4ജി ​സ്​​പെ​ക്​​ട്രം, ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ഗാ​ര​ണ്ടി ബോ​ണ്ട്, ബി.​എ​സ്.​എ​ൻ.​എ​ൽ-​എം.​ടി.​എ​ൻ.​എ​ൽ ല​യ​നം എ​ന്നി​ങ്ങ​നെ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക്​ വ​കു​പ്പും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ഐ.​ടി.​എ​സു​കാ​രു​ടെ ശ​മ്പ​ളം വൈ​കി​യ​േ​പ്പാ​ൾ ടെ​ലി​കോം വ​കു​പ്പി​ന്​ പൊ​ള്ളി

തൃ​ശൂ​ർ: ബി.​എ​സ്.​എ​ൻ.​എ​ൽ ജീ​വ​ന​ക്കാ​രു​ടെ​യും കാ​ഷ്വ​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വേ​ത​ന​വി​ത​ര​ണ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി അ​വ​ഗ​ണ​ന പു​ല​ർ​ത്തു​ന്ന ടെ​ലി​കോം വ​കു​പ്പി​ന്​ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ നി​യോ​ഗി​ക്ക​പ്പെ​ട്ട ഐ.​ടി.​എ​സ്​ ഓ​ഫി​സ​ർ​മാ​രു​ടെ ശ​മ്പ​ളം വൈ​കി​യ​േ​പ്പാ​ൾ പൊ​ള്ളി. അ​വ​രു​ടെ ​ശ​മ്പ​ളം വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചും അ​ത ്​ സേ​വ​ന വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി ടെ​ലി​കോം വ​കു​പ്പ്​ ക​ഴി​ഞ്ഞ ദി​വ​സം ബി.​എ​സ്.​എ​ൻ.​എ​ൽ സി.​എം.​ഡി​ക്ക്​ ക​ത്ത​യ​ച്ചു.
എ​ക്​​സി​ക്യു​ട്ടീ​വ്​-​നോ​ൺ എ​ക്​​സി​ക്യു​ട്ടീ​വ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട 1.65 ല​ക്ഷം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണം താ​ളം തെ​റ്റി​യ​തി​ലും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ 10 മാ​സ​ത്തോ​ള​മാ​യി വേ​ത​നം ന​ൽ​കാ​ത്ത​തി​ലും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന്​ പി​ടി​ക്കു​ന്ന ജി.​പി.​എ​ഫ്, എ​ൽ.​ഐ.​സി, ബാ​ങ്ക്​ വാ​യ്​​പ, സൊ​സൈ​റ്റി വാ​യ്​​പ വി​ഹി​തം അ​ത​ത്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളാ​യി അ​ട​ക്കാ​ത്ത​തി​ലും ജീ​വ​ന​ക്കാ​രി​ൽ നി​ന്ന്​ ഈ​ടാ​ക്കു​ന്ന വ​രി​സം​ഖ്യ സം​ഘ​ട​ന​ക​ൾ​ക്ക്​ ​ൈക​മാ​റാ​ത്ത​തി​ലും ഒ​ന്നും തോ​ന്നാ​ത്ത ടെ​ലി​കോം വ​കു​പ്പ്​ എ​ണ്ണൂ​റോ​ളം ഐ.​ടി.​എ​സ്​ ഓ​ഫി​സ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഉ​ത്​​ക​ണ്​​ഠ പ്ര​ക​ടി​പ്പി​ച്ച​ത്​ ചി​റ്റ​മ്മ ന​യ​മാ​ണെ​ന്ന്​ കാ​ണി​ച്ച്​ ബി.​എ​സ്.​എ​ൻ.​എ​ൽ എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ ടെ​ലി​കോം സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam news
News Summary - bsnl renovation package -kerala news
Next Story