Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഹന ഫാത്തിമയെ...

രഹന ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചുവിട്ടു 

text_fields
bookmark_border
രഹന ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചുവിട്ടു 
cancel

കൊ​ച്ചി: ശ​ബ​രി​മ​ല പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ആ​ക്ടി​വി​സ്​​റ്റ്​ ര​ഹന ഫാ​ത്തി​മ​ക്ക് നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ ന​ൽ​കി ബി.​എ​സ്.​എ​ൻ.​എ​ൽ പി​രി​ച്ചു​വി​ട്ടു. ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലൂ​ടെ ര​ഹന ഫാ​ത്തി​മ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സു​പ്രീംകോ​ട​തി​യു​ടെ സ്ത്രീ​പ്ര​വേ​ശ​ന വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ബ​രി​മ​ല​യി​ൽ പോ​യ​തി‍​​െൻറ പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണ്​ പി​രി​ച്ചു​വി​ട​ലെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു ​പോ​കു​മെ​ന്നും ര​ഹന ഫാ​ത്തി​മ പ​റ​ഞ്ഞു.

മ​ത​വി​കാ​രം വ്ര‌​ണ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ര​ഹന ഫാ​ത്തി​മ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ച്ച​ട​ക്ക​ലം​ഘ​നം ആ​രോ​പി​ച്ച്​ 2018 ന​വം​ബ​ർ 27ന് ​ജോ​ലി​യി​ൽ​ നി​ന്ന്​ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ ടെ​ലി​കോം ടെ​ക്നീ​ഷ​നാ​യി​രി​ക്കെ​യാ​യി​രു​ന്നു ന​ട​പ​ടി.

ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ ശ്ര​മ​ത്തി​​​െൻറ​യും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി​യ ര​ഹന ഫാ​ത്തി​മ​യെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ​

സംഭ​വം ന​ട​ക്കു​മ്പോ‌​ൾ എ​റ​ണാ​കു​ളം ബോ​ട്ടു​ജെ​ട്ടി ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന ര​ഹന ഫാ​ത്തി​മ​യെ പാ​ലാ‌​രി​വ​ട്ടം ഓ​ഫി​സി​ലേ​ക്ക് മാ​റ്റി. ത​നി​ക്കൊ​പ്പം നി​ൽ​ക്കാൻ എം​പ്ലോ​യീ​സ് യൂ​നി​യ​ൻ ​പോ​ലും ത​യാ​റാ​കു​ന്നി​ല്ല. ബി.​എ​സ്.​എ​ൻ.​എ​ൽ ജി​യോ​യു​മാ​യി 15 വ​ർ​ഷ​ത്തെ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത ക​രാ​ർ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ര​ഹ്ന ​ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsrehana fathima
News Summary - BSNL dismisses Rehana Fatima -kerala news
Next Story