You are here

ബി.എസ്​.എൻ.എല്ലും നിരക്ക്​ കൂട്ടുന്നു

  • സ്വയം വിരമിക്കൽ അപേക്ഷ ഇന്ന്​ അവസാനിക്കും

  • 4ജി ഇല്ലാതെ നിരക്ക്​ കൂട്ടിയാൽ തിരിച്ചടിയാകുമോ എന്ന്​ ആശങ്ക

തൃ​ശൂ​ർ: സ്വ​കാ​ര്യ മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളെ പി​ന്തു​ട​ർ​ന്ന്​ ബി.​എ​സ്.​എ​ൻ.​എ​ല്ലും കോ​ൾ, ഡാ​റ്റ നി​ര​ക്ക്​ ഉ​യ​ർ​ത്തും. റി​ല​യ​ൻ​സ്​ ജി​യോ നി​ര​ക്ക്​ വ​ർ​ധ​ന തീ​രു​മാ​നി​ച്ച വേ​ള​യി​ൽ​ത്ത​ന്നെ ബി.​എ​സ്.​എ​ൻ.​എ​ല്ലും ഇ​തി​ന്​ ഒ​രു​ക്കം തു​ട​ങ്ങി​യ​താ​ണെ​ങ്കി​ലും മൂ​ന്ന്​ സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ർ​മാ​രും ഉ​ട​ൻ പ്രാ​ബ​ല്യ​ത്തോ​ടെ വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ദി​വ​സം ബി.​എ​സ്.​എ​ൻ.​എ​ല്ലും തീ​രു​മാ​ന​മെ​ടു​ക്കും. അ​തേ​സ​മ​യം, സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ർ​മാ​രെ അ​പേ​ക്ഷി​ച്ച്​ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ൽ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്.


താ​രി​ഫ്​ 10 ശ​ത​മാ​നം ഉ​യ​ർ​ത്തി​യാ​ൽ​പോ​ലും ​മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ 60 ശ​ത​മാ​നം വ​രെ ന​ഷ്​​ടം കു​റ​ക്കാ​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​േ​മ്പാ​ഴാ​ണ്​ 40-50 ശ​ത​മാ​നം വ​രെ ഉ​യ​ർ​ത്തി​യ​ത്. ഇ​തേ തോ​തി​ൽ ബി.​എ​സ്.​എ​ൻ.​എ​ല്ലും നി​ര​ക്ക്​ കൂ​ട്ടി​യാ​ൽ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ച​ടി​യാ​വും. പ്ര​ധാ​ന കാ​ര​ണം 4ജി ​ഇ​ല്ലാ​ത്ത​തു​ത​ന്നെ. 4ജി ​സേ​വ​നം ന​ൽ​കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ അ​തേ നി​ര​ക്ക്​ ബി.​എ​സ്.​എ​ൻ.​എ​ല്ലും ഈ​ടാ​ക്കി​യാ​ൽ നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ കൊ​ഴി​യു​ക​യാ​വും ഫ​ലം. ഇ​നി മ​റ്റ്​ ക​മ്പ​നി​ക​ളെ​ക്കാ​ൾ താ​ഴ്​​ന്ന നി​ര​ക്കാ​ണ്​ തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ എം.​എ​ൻ.​പി (മൊ​ബൈ​ൽ ന​മ്പ​ർ പോ​ർ​ട്ട​ബി​ലി​റ്റി)​യി​ലൂ​ടെ കു​റെ ഉ​പ​ഭോ​ക്താ​ക്ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ ചേ​ക്കേ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ, 4ജി ​ഇ​ല്ലാ​ത്ത​തി​ന്​ പു​റ​മെ സ്വ​യം വി​ര​മി​ക്ക​ലി​ലൂ​ടെ പ​കു​തി​യി​ല​ധി​കം ജീ​വ​ന​ക്കാ​ർ പു​റ​ത്ത്​ പോ​കു​ന്ന ബി.​എ​സ്.​എ​ൻ.​എ​ല്ലി​​ന്​ എ​ത്ര​ക​ണ്ട്​ പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സേ​വ​നം എ​ത്തി​ക്കാ​നാ​വു​മെ​ന്ന ആ​ങ്ക​യാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​ത്.

സ്വ​യം വി​ര​മി​ക്കാ​ൻ അ​പേ​ക്ഷി​ക്കാ​നു​ള്ള ദി​വ​സം ചൊ​വ്വാ​ഴ്​​ച അ​വ​സാ​നി​ക്കു​ക​യാ​ണ്. 
ഒ​രു മാ​സം​കൊ​ണ്ട്​ 80,000ഓ​ളം ജീ​വ​ന​ക്കാ​രു​ടെ ആ​കെ എ​ണ്ണ​ത്തി​​െൻറ പ​കു​തി ജോ​ലി മ​തി​യാ​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ൽ ഇ​വ​ർ കൂ​ട്ട​ത്തോ​​ടെ പു​റ​ത്ത്​ പോ​കു​ന്ന​തോ​ടെ പു​റം​ക​രാ​ർ ഏ​ജ​ൻ​സി​ക​ളെ ആ​ശ്ര​യി​ക്കാ​നാ​ണ്​ നീ​ക്കം.

ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്രം മു​ത​ൽ എ​ക്​​സ്​​ചേ​ഞ്ചു​ക​ൾ വ​രെ​യു​ള്ള​വ​യു​ടെ ന​ട​ത്തി​പ്പ്​ ഫ്രാ​ഞ്ചൈ​സി​ക​ളി​ലെ​ത്തും. 
എ​ന്നാ​ൽ, സ​ങ്കീ​ർ​ണ​മാ​യ ലാ​ൻ​ഡ്​​ ലൈ​ൻ, ​േബ്രാ​ഡ്​ ബാ​ൻ​ഡ്​​ സേ​വ​ന​ങ്ങ​ൾ ഇ​ത്ത​രം ഏ​ജ​ൻ​സി​ക​ൾ​ക്ക്​ എ​ത്ര​ത്തോ​ളം ന​ന്നാ​യി ന​ട​ത്താ​നാ​വു​മെ​ന്ന ചോ​ദ്യ​മു​ണ്ട്. ഫ​ല​ത്തി​ൽ സേ​വ​നം മോ​ശ​മാ​കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ വീ​ണ്ടും കൊ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​ട​വ​രും.

അ​തി​നി​ടെ, ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ ഡെ​പ്യൂ​​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ഐ.​ടി.​എ​സ്​ ഒാ​ഫി​സ​ർ​മാ​രു​ടെ ശ​മ്പ​ളം ഈ​മാ​സം അ​ഞ്ചി​ന​കം ന​ൽ​ക​ണ​മെ​ന്ന്​ ​ഡ​ൽ​ഹി ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 
ര​ണ്ട്​ മാ​സ​മാ​യി ​ശ​മ്പ​ളം കി​ട്ടാ​ത്ത ജീ​വ​ന​ക്കാ​രു​ടെ വി​ഷ​യം കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​തി​രു​ന്ന മാ​നേ​ജ്​​മ​െൻറ്​ സ​മീ​പ​ന​ത്തി​ൽ സ​ഞ്ചാ​ർ നി​ഗാം എ​ക്​​സി​ക്യൂ​ട്ടി​വ്​​സ്​ അ​സോ​സി​യേ​ഷ​ൻ സി.​എം.​ഡി​െ​യ​യും ടെ​ലി​കോം സെ​ക്ര​ട്ട​റി​യെ​യും പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS