Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്​.എൻ.എൽ 4ജി:​...

ബി.എസ്​.എൻ.എൽ 4ജി:​ കാത്തിരിപ്പ്​ നീളും

text_fields
bookmark_border
ബി.എസ്​.എൻ.എൽ 4ജി:​ കാത്തിരിപ്പ്​ നീളും
cancel

തൃ​ശൂ​ർ: ബി.​എ​സ്.​എ​ൻ.​എ​ൽ 4ജി ​സേ​വ​നം 2022 അ​വ​സാ​നം. 4ജി ​സം​വി​ധാ​നം ഒ​രു​ക്കാ​ൻ ചു​മ​ത​ല​യേ​റ്റ ടാ​റ്റ ക​ൺ​സ​ൽ​ട്ട​ൻ​സി സ​ർ​വി​സ​സി‍ന്‍റെ (ടി.​സി.​എ​സ്) നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ഷ്യം ബി.​എ​സ്.​എ​ൻ.​എ​ലി​ന്​ ന​ൽ​കി​യ താ​ൽ​പ​ര്യ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞ​തു​പ്ര​കാ​രം 4ജി ​സം​വി​ധാ​നം ഇ​തു​വ​രെ പ്ര​വ​ർ​ത്തി​പ്പി​ച്ച്​ കാ​ണി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സേ​വ​നം ഉ​​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്താ​ൻ ഇ​നി​യും ഒ​രു​വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യ​ത്.

ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യാ​ലും 4ജി ​സേ​വ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ 10 മാ​സം​കൂ​ടി വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ബി.​എ​സ്.​എ​ൻ.​എ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ടി.​സി.​എ​സ്​ ക​ൺ​സോ​ർ​ഷ്യ​ത്തി​‍ന്‍റെ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ അ​തൃ​പ്​​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. 40 വാ​ട്ട്​ റേ​ഡി​യോ ഉ​പ​യോ​ഗി​ച്ച് 4ജി ​ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ്​ താ​ൽ​പ​ര്യ​പ​ത്ര​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ ടി.​സി.​എ​സ്​ ഇ​പ്പോ​ഴും 20 വാ​ട്ട്​ റേ​ഡി​യോ ഉ​പ​യോ​ഗി​ച്ചാ​ണ്​ ട്ര​യ​ൽ ന​ട​ത്തു​ന്ന​ത്.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സെൻറ​ർ ഫോ​ർ ഡെ​വ​ല​പ്​​മെൻറ്​ ഓ​ഫ്​ ടെ​ലി​മാ​റ്റി​ക്​​സ്, ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ തേ​ജ​സ്​ നെ​റ്റ്​​വ​ർ​ക്​​സ്​ എ​ന്നി​വ​യു​ടെ സാ​​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ടി.​സി.​എ​സ്​ 4ജി ​സം​വി​ധാ​നം സ​ജ്ജ​മാ​ക്കു​ന്ന​ത്. 4ജി ​സം​വി​ധാ​ന​ത്തി​ന്​ വി​ദേ​ശ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ ബി.​എ​സ്.​എ​ൻ.​എ​ലി​ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​നീ​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ ​ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​പ​​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ 4ജി ​സ​ജ്ജീ​ക​രി​ച്ച​തും ഇ​പ്പോ​ൾ 5ജി​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തും. 'ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്​' പ​ദ്ധ​തി​യി​ൽ രാ​ജ്യ​ത്തെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ 4ജി ​സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ്​ കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​​പ്പോ​ഴും 2ജി, 3​ജി സേ​വ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന ബി.​എ​സ്.​എ​ൻ.​എ​ലി​ന്​ 4ജി​യി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പി​ന്​ ത​ട​സ്സ​വും ഈ ​വ്യ​വ​സ്ഥ​ത​ന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:4GBSNLKerala News
News Summary - BSNL 4G: The wait will continue
Next Story