Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായ സൈനികൻ ജന്മനാട്ടിൽ തിരിച്ചെത്തി: പറയാനുള്ളത് കൊടിയ പീഡനകഥ
text_fieldsbookmark_border
മാനന്തവാടി: ‘‘അവർ എെൻറ രണ്ടു കാലുകളും അടിച്ച് പൊട്ടിച്ചു, വായിൽ പശയൊഴിച്ചു, ആവശ്യങ്ങളെല്ലാം കഴിഞ്ഞശേഷം റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു’’ -ബംഗാളിൽ മാഫിയസംഘത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ബി.എസ്.എഫ് ജവാന് നടുക്കം വിട്ടുമാറിയിട്ടില്ല. കാലിന് ഗുരുതരമായി പരിക്കേറ്റ സുരേഷ് ഇപ്പോൾ മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണത്തിന് മുൻകൈയെടുത്ത ഒ.ആർ. കേളു എം.എൽ.എ ആശുപത്രിയിലെത്തി സുരേഷിനെ കണ്ടു.
ഒരുവർഷം മുമ്പ് നാട്ടിൽ ഒാണം ആഘോഷിച്ച് സൈനിക ക്യാമ്പിലേക്ക് മടങ്ങവെയാണ് ബി.എസ്.എഫ് ജവാനായ തൃശ്ശിലേരി ആനപ്പാറ പുതിയപുരയിൽ പി.എ. സുരേഷിനെ (30) മാഫിയസംഘം തട്ടിക്കൊണ്ടുപോയത്. ബംഗാളിലെ നദിയ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ടവരുമായി ബന്ധമുള്ള മാഫിയസംഘമാണ് തന്നെ ധനാപഹരണത്തിനായി തട്ടിക്കൊണ്ടുപോയതെന്ന് സുരേഷ് പറഞ്ഞു. ജോലിസ്ഥലമായ ഇന്ദോറിലേക്ക് 2016 സെപ്റ്റംബര് 28നാണ് മടങ്ങിയത്. ബംഗളൂരുവിൽനിന്ന് പോയ സുരേഷ് കൊൽക്കത്തയിലെ കൃഷ്ണനഗറിൽ സുഹൃത്തിനെ അന്വേഷിച്ച് പോവുന്നതിനിടെയാണ് ചതിയിൽപെടുന്നത്. ഇയാളുടെ എ.ടി.എമ്മിൽനിന്ന് പലപ്പോഴായി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പണം വരവ് നിലച്ചതോടെ സുരേഷിെൻറ ബന്ധുവായ സുധീഷിനെ ഫോണിൽ ബന്ധപ്പെട്ട് കൊൽക്കത്തയിലെത്തിച്ചു. ഇയാളെയും പിടികൂടിയ സംഘം നാലുലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും തട്ടിയെടുത്ത് വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് സുരേഷിെന കൊൽക്കത്തയിൽവെച്ച് കണ്ടെത്തിയത്. സഹോദരൻ സുമേഷിനെ സുരേഷ് വിളിക്കുകയും ബന്ധുക്കൾ കൊൽക്കത്ത വിമാനത്താവളത്തിലെത്തി സുരേഷിനെ നാട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നു. നാട്ടിലെത്തിച്ച ഉടൻ മാനന്തവാടി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. സുരേഷ് ക്യാമ്പിലെത്തിയിട്ടില്ലെന്ന വിവരം ലഭിച്ചതോടെ വീട്ടുകാർ തിരുനെല്ലി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് ഒ.ആർ. കേളു എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ തിരുനെല്ലി പൊലീസ് സംഘം സുരേഷിനെ അന്വേഷിച്ച് കൊൽക്കത്തയിൽ പോയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story