Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.പി.ഐ...

ഡി.പി.ഐ സ്​ഥാനത്തുനിന്ന്​ തിരുമേനിയെ മാറ്റി

text_fields
bookmark_border
ഡി.പി.ഐ സ്​ഥാനത്തുനിന്ന്​ തിരുമേനിയെ മാറ്റി
cancel

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറായി കഴിഞ്ഞയാഴ്ച നിയമിച്ച ബി.എസ്​. തിരുമേനിയെ വീണ്ടും മാറ്റി. പഞ്ചായത ്ത് ഡയറക്ടറായാണ്​ മാറ്റിനിയമിച്ചത്. മന്ത്രിസഭയോഗത്തിലാണ്​ തീരുമാനം. ഇതോടെ ഒരുമാസത്തിനുള്ളിൽ തിരുമേനിക്ക് നാലാമത്തെ സ്​ഥലംമാറ്റമായി. പകരം ഇടുക്കി കലക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനാണ്​ പുതിയ ഇടുക്കി കലക്ടർ.

നാലാഴ്ച മുമ്പാണ് കോട്ടയം കലക്ടറായിരുന്ന ബി.എസ്​. തിരുമേനിയെ പ്രവേശന പരീക്ഷ കമീഷണറും ഹയർസെക്കൻഡറി ഡയറക്ടറുമായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മെഡിക്കൽ ലീവിലായിരുന്നതിനാൽ പ്രവേശന പരീക്ഷാനടപടികൾ തുടങ്ങുന്നതിന്​ മുമ്പായി ചുമതലയേൽക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പ്രവേശന പരീക്ഷാ കമീഷണർ സ്​ഥാനത്തുനിന്ന്​ മാറ്റുകയും ഹയർസെക്കൻഡറി ഡയറക്ടറുടെ മാത്രം ചുമതല നൽകുകയും ചെയ്തു.

ഹയർസെക്കൻഡറി ഡയറക്ടറായി ചുമതലയേറ്റ്​ പ്രവർത്തനം തുടങ്ങിയപ്പോഴാണ്​ കഴിഞ്ഞയാഴ്ച ഡി.പി.ഐ ആയി നിയമിച്ചത്. രണ്ടുദിവസം മുമ്പാണ് ഡി.പി.ഐ ആയി തിരുമേനി ചുമതലയേറ്റത്​. തുടർന്നാണ്​ ഇപ്പോൾ വീണ്ടും സ്​ഥലംമാറ്റിയത്​. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജോലിഭാരമുള്ള പദവി വഹിക്കാനാവില്ലെന്ന്​ തിരുമേനി മന്ത്രിസഭാ യോഗത്തെ അറിയിച്ചിരുന്നു. ഇടുക്കി കലക്ടർ ജീവൻ ബാബു അതേ ജില്ലക്കാരനായതിനാൽ ലോക്സഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ തുടരാനാവില്ല. അതിനാലാണ് അദ്ദേഹത്തെ മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdpimalayalam newsbs thirumeni
News Summary - bs thirumeni has been changed from the post of DPI -kerala news
Next Story